‘സിഗരറ്റ് വേണോ…?
ഞാൻ സിഗരറ്റ് അവന്റെ നേർക്ക് നീട്ടി ചോദിച്ചു
‘മനസിലായില്ല..’
അവന് എന്നേ മനസിലാകാഞ്ഞത് ആണോ അതോ നമ്പർ ഇറക്കുന്നത് ആണോന്ന് എനിക്കറിയില്ലായിരുന്നു
‘ഒരു സിഗർട്ട് തരാത്ത വിഷയത്തിൽ നമ്മൾ കുറച്ചു മുന്നേ ഒന്ന് മുഷിഞ്ഞിട്ടില്ലേ.. അതങ്ങു തീർത്തേക്കാം എന്ന് വച്ചു വന്നതാ..’
ഞാൻ കാര്യം അവന് കത്താൻ പാകത്തിൽ പറഞ്ഞു. അന്ന് പാർക്കിംഗ് ഏരിയ വച്ചു അടി ഉണ്ടാകാൻ തുടക്കം ഇട്ട ഡയലോഗ് സിഗരറ്റ് ചോദിച്ചു ആയിരുന്നു.. അതവന് കത്തി കാണണം
‘എന്താ മക്കൾ അതിന് മറു പണി തരാൻ ആയിട്ട് ഇറങ്ങിയതാണോ ഈ രാത്രിയിൽ..?
അയാൾ വലിയ കൂസൽ ഇല്ലാതെ ചോദിച്ചു
‘അയ്യേ നിനക്കിട്ട് പണിയാൻ ആണേൽ ഞാൻ എന്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ വന്നു പണിഞ്ഞേനെ. അന്ന് കിട്ടിയത് ഒക്കെ അവിടെ വച്ചു തന്നെ ഞാൻ തിരിച്ചും തന്നതല്ലേ.. ഇത് ചുമ്മാ.. നിന്നെ ഒന്ന് കണ്ട് സുഖവിവരം അന്വേഷിക്കാൻ വന്നതാ..’
ഞാൻ പറഞ്ഞു
‘ഇതിച്ചിരി പെറപ്പ് ഏരിയയാ.. വെറുതെ കുഴയിലേക്ക് വീഴാതെ മക്കൾ ചെല്ല്..’
അയാൾ പോകാൻ തിരിഞ്ഞപ്പോൾ ഫൈസി കയറി വട്ടം നിന്ന്
‘ഇത് നീ കള്ളപ്പം ചുടാൻ വരുന്ന സ്‌ഥലമല്ലേ, അല്ലാതെ കസാക്കിസ്‌ഥാൻ ഒന്നുമല്ലല്ലോ.. ചുമ്മാ ബിൽഡപ്പ് വിടാതെ പറങ്കി..’
അത്രയും നേരം മിണ്ടാതെ നിന്ന ഫൈസി പറഞ്ഞു
‘ഞങ്ങൾ നിന്റെ അത്താഴം മുടക്കുന്നില്ല.. ഒരു കാര്യം പറഞ്ഞിട്ട് നീ പൊക്കോ.. അന്നത്തെ നിന്റെ യജമാനൻ ആരായിരുന്നു. ആര് പറഞ്ഞിട്ടാ നീ എനിക്കിട്ട് പണിയാൻ നോക്കിയത്..?
ഞാൻ അവനോട് ചോദിച്ചു