‘അത് നീ കേക്ക വേണ്ടിയ അവിസ്യം ഇല്ലേ..’
തമിഴൻ പറഞ്ഞു
‘ഞാൻ മുതലാളി പറഞ്ഞിട്ടാ വന്നത്. ആ കൊച്ചിനെ നോക്കാൻ.. നീ പോ..’
മുരുകൻ അത് പറഞ്ഞു അയാളെ തറപ്പിച്ചു ഒന്ന് നോക്കി. ദേവരാജൻ അയച്ചതാണ് ഇവനേ. താൻ ഇവളെ എന്തെങ്കിലും ചെയ്യുമെന്ന് അയാൾക്ക് പേടി കാണും. നല്ലൊരു സ്നാക്സ് ആണ് മിസ്സ് ആയത്. ഒന്ന് തിരിഞ്ഞു കൃഷ്ണയേ പാളി നോക്കിയിട്ട് സെൽവം പുറത്തേക്ക് പോയി…
അയാൾ പുറത്തേക്ക് പോയപ്പോ താടിക്കാരൻ അടുത്തേക്ക് വന്നു. കൃഷ്ണയ്ക്ക് പിന്നെയും പേടിയായി. പക്ഷെ തമിഴനോട് തോന്നിയ അത്രയും പേടി തോന്നിയില്ല. ഇയാളുടെ നോട്ടത്തിൽ പേടിക്കാൻ മാത്രം ഒന്നുമില്ല.. അയാൾ കതക് തുറന്നിട്ടിട്ടാണ് അടുത്തേക്ക് വന്നതും
‘നീ എന്തെങ്കിലും കഴിച്ചോ…?
അയാൾ ചോദിച്ചു
‘ഇല്ല…’
അവൾ മറുപടി പറഞ്ഞു
‘എന്താ വേണ്ടത്..?
അയാൾ പിന്നെയും ചോദിച്ചു
‘ഒന്നും വേണ്ട…’
കൃഷ്ണ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
‘വിശപ്പില്ലേ…?
‘ഇല്ല..’
അവൾ പറഞ്ഞു
‘എന്നാൽ വെള്ളം കുടിക്ക്..’
അയാൾ കയ്യിലിരുന്ന ബോട്ടിൽ അവൾക്ക് നേരെ നീട്ടി
‘വേണ്ട..’
‘കുടിക്കാൻ…’
അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോ കൃഷ്ണ പേടിച്ചു കുപ്പി വാങ്ങി വെള്ളം കുടിച്ചു. അവളാകെ വിയർത്തു കുളിച്ചു നിൽക്കുന്ന കൊണ്ട് ദാഹം കാണുമെന്നു മുരുകൻ ഊഹിച്ചായിരുന്നു.. അയാൾ അവിടെ കണ്ട കസേരയിൽ ഇരുന്നു. കൃഷ്ണ അയാളെ നോക്കി പേടിച്ചു ഭിത്തിയോട് ചേർന്നു നിന്നു
‘അയാൾ നിന്നോട് എന്തേലും മോശമായി പെരുമാറിയോ…?
മുരുകൻ ചോദിച്ചു
‘മ്മ്..’
കൃഷ്ണ തല കുനുക്കി