‘ഏൻ ഭയപ്പെടുറേ..?
അയാൾ കസേര വലിച്ചു നീക്കി തന്റെ മുന്നിൽ ആയി ഇരുന്നു
‘എന്നെ… എന്നെ ഒന്നും ചെയ്യരുത്..’
കൃഷ്ണ കൈകൾ കൂപ്പി അയാളോട് അപേക്ഷിച്ചു. അയാളുടെ നോട്ടത്തിലെ അർഥം അവൾക്ക് മനസിലായിരുന്നു.
‘നാൻ എന്ന സെയ്യരുത്..? അപ്പടി ഒന്നും ഇല്ലേ..’
അയാൾ കൈ നീട്ടി അവളുടെ കവിളിൽ തൊട്ടു. പേടി കൊണ്ട് കൃഷ്ണയ്ക്ക് അത് തടയാൻ പോലും പറ്റുന്നില്ല
‘എന്നെ.. എന്നെ തിരിച്ചു കൊണ്ട് വിട്.. അവൻ നിങ്ങൾ ചോദിച്ചത് തന്നില്ലേ…?
കൃഷ്ണ കരച്ചിലിന്റെ വക്കോളം എത്തി ചോദിച്ചു
‘ആമ.. അവൻ ഒത്തുക്കിട്ടെ.. ഉന്നെ എന്ത കൊളപ്പവും ഇല്ലാമെ തിരുപ്പി കൊടുക്കിറേ..’
അയാൾ ഒരു അശ്ലീല ചിരിയോടെ പറഞ്ഞു
‘ആനാൽ, ഇപ്പുടി കൊഞ്ചം ടച്ച് കിച്ച് പണ്ണാ എന്ന ആകുത്.. ഒന്നുമേ ആകാത്.. യാര്ക്കുമെ തെരിയ പോകുരുത് ഇല്ലേ…’
‘പ്ലീസ്.. പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.. ഞാൻ എന്ത് വേണേൽ തരാം.. എന്റെ അച്ഛന്റെ അടുത്ത് ഒരുപാട് കാശ് ഉണ്ട്.. എത്ര വേണേൽ തരാം. എന്നെ ഒന്നും ചെയ്യരുത്..’
കൃഷ്ണ കരഞ്ഞു കൊണ്ട് പറഞ്ഞു
‘ശ്.. ശ്.. സത്തം പോടാതെ.. സത്തം പോട്ടാൽ എനക്ക് കോവം വന്തിടും..’
അയാൾ അവളുടെ വായ പതിയെ പൊത്തി പറഞ്ഞു
‘ഉങ്ക അപ്പൻ കിട്ടെ എവളോം കാസ് ഇറുക്ക്..?
സെൽവം ഒന്നറിയാൻ വേണ്ടി ചോദിച്ചു
‘കുറെ. ഞങ്ങൾക്ക്. ഞങ്ങൾക്ക് കുറെ ഷോപ്പ് ഉണ്ട്.. വസുദേവ സിൽക്‌സ് ഒക്കെ എന്റെ അച്ഛന്റെയാ.. പ്ലീസ്.. ഒന്നും ചെയ്യല്ലേ..’
പേടിച്ചു ശബ്ദം താഴ്ത്തി അവൾ അപേക്ഷിച്ചു
‘ഒരു കോടി രൂപ തര മുടിയുമാ ഉൻ അപ്പനാലെ..?
അയാൾ ചോദിച്ചു