ഇടയ്ക്ക് തീ ആളി കത്തുന്നത് നോക്കി നിന്ന എന്നോട് ഫൈസി വെറുതെ ഒന്ന് ചോദിച്ചു..
‘എത്ര കോടിയുടെ മുതൽ ആയിരിക്കും ഇതെന്ന് വല്ല പിടിയും ഉണ്ടോ…?
‘ അറിയില്ല.. നമ്മുടെ കഞ്ചൻ ശരത്തിനെ കൊണ്ട് വന്നാൽ അവൻ ചിലപ്പോ പറഞ്ഞേനെ..’
ഞാൻ തമാശ പോലെ പറഞ്ഞു..
‘നീ തമാശ ആയി എടുക്കാതെ.. ഇത്രയും കാശിന്റെ മുതൽ പോയാൽ ഇതിന് പിന്നിൽ ഉള്ളവർ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ…?
അവൻ ചോദിച്ചു
‘ഇല്ല.. ഇതിന് പിന്നിൽ ആരാണ് ഉള്ളതെങ്കിലും അവര് പുറത്ത് വരണം.. അതിനാണ് ഇങ്ങനെ പുകച്ചു പുറത്ത് ചാടിക്കുന്നത്…’
ഞാൻ മനസ്സിൽ ഒരു ലക്ഷ്യബോദ്ധ്യത്തോടെ പറഞ്ഞു
‘അപ്പോൾ റോളക്സ് വരുമെന്ന് നിനക്ക് അറിയാമല്ലേ…? വന്നാൽ എന്ത് ചെയ്യാനാണ് എന്ന് വല്ല പിടിയും ഉണ്ടോ…?
‘ആലോചിക്കണം…’
ഞാൻ കത്തി പടർന്നു കയറുന്ന അഗ്നിയിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞത് പോലെ ഇതിനൊക്കെ പിന്നിൽ ഉള്ള ‘റോളക്സ്’ ഈ വാർത്ത അറിഞ്ഞു എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അത് പ്രതീക്ഷിച്ചാണ് പിന്നീടുള്ള ഓരോ ദിവസവും ഞാൻ തള്ളി നീക്കിയത്.. പക്ഷെ ആ വരവ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്‌ഥലത്തും സമയത്തും ആയി പോയി…
ആ കണ്ട് മുട്ടലിനും മുമ്പ് ഈ ലഹരി ദഹനത്തിന്റെ പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നു ചെറിയൊരു ഇഷ്യൂ ഉണ്ടാക്കി.. ആ പൂട്ടിക്കിടന്ന ഫാക്ടറിയുടെ ഉത്തരവാദിത്തം മാനേജർ സജീവിനായിരുന്നു. അതിന്റെ താക്കോൽകൾ അടക്കം അയാളുടെ കയ്യിൽ ആയിരുന്നു ഉണ്ടായിരുന്നത്.. അത് കൊണ്ട് തന്നെ ആദ്യം ഞാൻ അത് അയാളോട് ചോദിച്ചു.. പക്ഷെ അത് തന്റെ കയ്യിൽ നിന്നും മിസ്സായി എന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾ കള്ളത്തരം പറയുന്നത് പോലെ എനിക്ക് തോന്നിയെങ്കിലും ആ എക്സ്ക്യൂസ് ഞാൻ വലിയ സീൻ ആക്കിയില്ല. ഇയാൾ ആണോ അവന്മാർ പറഞ്ഞ ആ സാർ എന്ന് അറിയണം..