‘അറിയില്ല..’
അല്ലാതെ ഞാൻ എന്ത് പറയാനാണ്
‘എനിക്ക് അവളോട് സംസാരിക്കണം.. അവളെവിടെ..?
ലച്ചു പിന്നെയും ചോദിച്ചു
‘എനിക്ക് അറിയില്ല…’
‘നിന്റെ അടുത്തേക്ക് അല്ലേ അവൾ വന്നത്..? അവളുടെ ഫോൺ അല്ലേ നിന്റെ കയ്യിൽ ഇരിക്കുന്നത്..? എന്നിട്ട് നിനക്ക് അറിയില്ലേ അവൾ എവിടെ ആണെന്ന്..? അവൾ നിന്നോട് എന്താ പറഞ്ഞത്…?
ലച്ചു കൃഷ്ണയുടെ ഫോൺ എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി
‘ഞാൻ ഇവിടെ ഇല്ലായിരുന്നു. ഞാൻ വന്നപ്പോൾ അവളുടെ ഫോൺ മാത്രമേ ഇവിടെ ഉള്ളായിരുന്നു..’
ഞാൻ പറഞ്ഞു
‘നീ എന്തൊക്കെ ആണീ പറയുന്നേ…?
‘മോൾ ഇപ്പോൾ ചെല്ല്.. കൃഷ്ണ വരും..’
മഹാൻ ലക്ഷ്മിയോട് പറഞ്ഞു
‘വരുമെന്നോ…? അർജുൻ എനിക്ക് ഒന്നും മനസിലാകുന്നില്ല..’
ലക്ഷ്മി എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു
‘അവളെവിടെ പോയെന്ന് എനിക്ക് അറിയില്ല. ഞാൻ അവളെ കണ്ട് പിടിച്ചോണ്ട് വരാം..’
ഞാൻ പറഞ്ഞു
‘എനിക്ക് നിന്നെ വിശ്വാസം ഇല്ല. അവൾ.. അവൾ നമ്മുടെ കാര്യം അറിഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ അവളെ കാണാന്നുമില്ല.. നീ എന്താ അവളെ ചെയ്തത്..? നിങ്ങൾ ഒക്കെ കൂടി അവളെ എന്താ ചെയ്തത് എന്ന്..?
ലക്ഷ്മി കാര്യങ്ങൾ വേറൊരു രീതിയിൽ ആണ് കണ്ടത്. മഹാനെയും ഞങളുടെ ആളുകളെയും കണ്ടപ്പോ അവളുടെ മനസിൽ മറ്റു പല ചിന്തകളും ആണ് വന്നത്
‘അവളെ ആരോ പിടിച്ചു കൊണ്ട് പോയി..’
ഞാൻ അതങ്ങു പറഞ്ഞു. കള്ളം പറഞ്ഞു പറഞ്ഞു മടുത്തിരുന്നു എനിക്ക്. സത്യം പറഞ്ഞു ലോകം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടെ എന്നായി എന്റെ മനസ്. അത് പറയണ്ടായിരുന്നു എന്ന് മഹാന്റെ മുഖത്ത് ഉണ്ടായിരുന്നു. ഇനി ലക്ഷ്മി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല