‘അപ്പൊ അവൻ അത് കൊണ്ട് വന്ന് തരും.. അവളുടെ ജീവനെ പേടിച്ചു..’
ദേവരാജൻ അത് മനസിൽ കണ്ട് കൊണ്ട് പറഞ്ഞു
‘അതേ.. ആ പെണ്ണിന് ഒന്നും പറ്റില്ലല്ലോ അല്ലേ…?
മുരുകൻ ചോദിച്ചു
‘അവളെ നമുക്ക് എന്തിനാ.. അവൻ വേറെ വേലകൾ ഒന്നും കാണിച്ചില്ലേ അവൾക്ക് ജീവൻ കിട്ടും..’
അയാൾ പറഞ്ഞു
‘ആ സെൽവം ആളത്ര വെടിപ്പ് അല്ല. അയാളുടെ കൂടെ ഉള്ളോരും.. ആ പെണ്ണിനെ അയാൾ എന്തേലും ചെയ്യുമോ..?
മുരുകൻ ചോദിച്ചു
‘അവനെ എനിക്കറിയാം വർഷങ്ങൾ ആയി… അവന്റെ അടുത്ത് ആ കൊച്ചിനെ ഇടുന്നത് അടുത്ത പണി ഉണ്ടാക്കും.. നീ പറഞ്ഞത് ശരിയാ… നീ ഒരു കാര്യം ചെയ്യ്.. അങ്ങോട്ട് ചെല്ല്.. ഞാൻ പറയാതെ ആ പെണ്ണിനെ ആരും തൊട്ട് പോലും നോക്കരുത്.. അത് നിന്റെ ഉത്തരവാദിത്തം ആണ്..’
ദേവരാജൻ മുരുകനോട് പറഞ്ഞു. അയാൾ തലയാട്ടി അത് സമ്മതിച്ചു..
ഈ സമയം കൊണ്ട് കൃഷ്ണയേ കണ്ട് പിടിക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാന് കോൾ വന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ഫെർണോയേ കുറിച്ച് അന്വേഷിച്ചപ്പോ ആൾ കുറച്ചു ദിവസങ്ങൾ ആയി മിസ്സിംഗ് ആണെന്നും അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ ആലോചിച്ചു നിക്കുമ്പോ ആണ് ഒരു ടാക്സി വീടിന് മുന്നിൽ വന്ന് നിൽക്കുന്നത്.. ലക്ഷ്മി ആയിരുന്നു ആ വന്നത്. വീടിന് മുന്നിൽ ഞങ്ങളുടെ ആളുകളെയും മുറ്റത്ത് എന്നെയും ഇഷാനിയേയും മഹാനെയും കണ്ട് അവൾ ഒന്ന് സംശയിച്ചു നിന്നു. പിന്നെ രണ്ടും കൽപ്പിച്ചു അവൾ എന്റെ അടുത്തേക്ക് വന്നു
‘അവളെവിടെ..?
ലക്ഷ്മി വന്ന ഉടനെ ചോദിച്ചു