‘ ജോർജ് സാറിനെ വിളിക്കട്ടെ…?
എന്റെ ആലോചനകളെ തടസ്സപ്പെടുത്തി കൊണ്ട് ഫൈസി ചോദിച്ചു
‘വേണ്ട..’
ഞാൻ പറഞ്ഞു.
‘അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ് നിന്റെ തീരുമാനം..?
അവൻ മനസിലാകാതെ ചോദിച്ചു
അതിനെ കുറിച്ചാണ് ഞാനും ആലോചിച്ചു കൊണ്ടിരുന്നത്.. ജോർജ് സാറിനെ വിളിച്ചാൽ എന്റെ തലയിൽ നിന്ന് സംശയം ഒഴിവാകും എങ്കിലും കമ്പനിയുടെ മേലെ അപ്പോളും സംശയം നില നിൽക്കും. ഇതിന് പിന്നിൽ ആരാണെന്ന് പോലീസിന് മുന്നേ എനിക്ക് കണ്ടെത്തണം.. ഒരുപക്ഷെ ഫെർണോ എന്റെ ഏട്ടനെ കുറിച്ച് പറഞ്ഞത് സത്യം ആണെങ്കിൽ പോലീസ് ഇതിന് പിറകെ പോയാൽ അത് വെളിച്ചത്തു വരും.. അച്ഛന് ഇനി അത് കൂടി താങ്ങാൻ കഴിയില്ല.. സത്യം ആദ്യം കണ്ട് പിടിക്കണം.. ഞാൻ തന്നെ കണ്ട് പിടിക്കണം…
‘നീ എന്തേലും പറ…’
അവൻ പിന്നെയും ചോദിച്ചു
‘വാ…’
എങ്ങോട്ടെന്ന് പറയാതെ ഞാൻ അവനെ വിളിച്ചു.. അവിടെ കിടക്കുന്ന ലോറികളുടെ അടുത്തേക്കാണ് ഞങ്ങൾ ചെന്നത്. അവിടെ തന്നെ തപ്പിയപ്പോൾ വെള്ളം കുടിക്കാൻ എടുക്കുന്ന കന്നാസും കിട്ടി.. അതിലേക്ക് ലോറിയിലെ ഡീസൽ ഞങ്ങൾ ഊറ്റി.. എന്നിട്ട് അത് കൊണ്ട് ഡ്രഗ്സ് ന്റെ ചാക്ക് കെട്ടുകൾക്ക് മേലെ ഒഴിച്ചു. മൂന്ന് ലോറിയിൽ നിന്നും ഊറ്റാൻ കുറച്ചു സമയം എടുത്തു.. അവിടെ തന്നെ സിഗരറ്റ് ലാമ്പ് ഉണ്ടായിരുന്നത് ഭാഗ്യം ആയി.. അതിൽ നിന്ന് വന്ന തീപ്പൊരി ഞാൻ മുന്നിലെ ചാക്ക് കെട്ടുകൾക്ക് മേലെ പടർത്തി വിട്ടു..
തീ അധികം പടർന്നു മൊത്തത്തിൽ തീ പിടിത്തം ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.. അത് കൊണ്ട് കുറച്ചു കുറച്ചായി ആണ് കത്തിച്ചത്.. സമയം എടുത്തെങ്കിലും ആ ചാക്കുകൾ മുഴുവൻ ചാരം ആകുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..