‘അയ്യോ കരയല്ലേ… അങ്ങനെ ഒന്നുമില്ല.. എന്റെ കുഞ്ഞു പേടിക്കണ്ട..’
എന്റെ കണ്ണ് നിറഞ്ഞപ്പോ ഇഷാനിയുടെ ചങ്ക് പൊടിഞ്ഞു
‘സത്യത്തിൽ നീ ഇപ്പോൾ എന്റെ അടുത്തുള്ളത് റിയൽ ആണോന്ന് പോലും എനിക്ക് അറിയില്ല.. എനിക്ക് ചിലപ്പോൾ തോന്നുന്നത് ആണോ നീ അടുത്ത് ഉണ്ടെന്ന്..? എനിക്ക് ഇപ്പോളും.. ഇപ്പോളും.. ഉള്ളിലൊരു…’
എനിക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിന് മുന്നേ ഇഷാനി അവളുടെ ചുണ്ടുകൾ എന്റെ നെറുകയിൽ തൊട്ട് ചുംബിച്ചു.. അവളുടെ തണുത്ത ചുണ്ടുകൾ എന്റെ നെറുകയിൽ ഞാൻ അനുഭവിച്ചു
‘പേടിക്കണ്ട.. ഞാൻ ഇവിടെ ഉണ്ട്.. നിന്റെ കൂടെ.. ഇപ്പോ വിശ്വാസം ആയില്ലേ…?
ചുംബനം തന്നു ഇഷാനി ചോദിച്ചു
ഞാൻ അവളുടെ കവിളിൽ കൈ വച്ചു. അവളുടെ മുഖം മുഴുവൻ എന്റെ വിരലുകൾ ഒഴുകി നടന്നു. അവളെ ആദ്യമായ് കാണുന്നത് പോലെ ആ മുഖത്തേക്ക് ഞാൻ തീവ്രമായ പ്രണയം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കി.. ഇഷാനി എന്നെ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ മുഖം അവളുടെ നെഞ്ചിൽ… എന്റെ മുടികളിൽ അവൾ തലോടി.. എന്റെ ഉള്ളം തലയിലും അവൾ മുത്തി.. ഒരു കുഞ്ഞിന്നോടെന്ന പോലെ വാത്സല്യത്തിൽ അവളെന്നെ പുണർന്നു..
‘ഞാൻ എങ്ങും പോവില്ല എന്റെ ചെക്കനെ വിട്ടു.. കേട്ടോ..?
ഇഷാനി ചോദിച്ചു.. അവളുടെ നെഞ്ചിൽ കിടന്നു ഞാൻ മറുപടിയായി മൂളി.. പെട്ടന്നാണ് എനിക്ക് അടിയുടെ കാര്യം ഓർമ്മ വന്നത്. ഞാൻ മുഖം ഉയർത്തി അവളുടെ കവിളുകളിലേക്ക് നോക്കി.. ദൈവമേ ചുവന്നു തിണിർത്ത് വിരൽ പാടുകൾ അവളുടെ കവിളിൽ ഉണ്ട്.. നല്ല അടിയാണല്ലോ ഞാൻ കൊടുത്തത്… എന്നിൽ പിന്നെയും സങ്കടം ഇരച്ചു കയറി