‘നീ എന്നോട് എന്താണ് ഇത് പറയാഞ്ഞത്..?
അവൻ എന്നോട് ചോദിച്ചു
‘ഞാൻ ഒരു സേഫ്റ്റിക്ക് വേണ്ടി എടുത്തതാണ്.. എടുത്തു പ്രയോഗിക്കേണ്ടി വരുമെന്ന് അറിഞ്ഞില്ല.. ഉണ്ട ഒരെണ്ണം മിസ്സായത് മഹാൻ അറിയാതെ എങ്ങനെ എങ്കിലും ഒളിപ്പിക്കണം..’
അവൻ അവിശ്വസനീയതയോടെ ആദ്യം എന്ന് ഒന്ന് നോക്കി. പിന്നെ നടന്നത് എല്ലാം ഓർത്ത് ഒന്ന് ചിരിച്ചു… കൂടെ ഞാനും.. അവര് ഈ ഏരിയ വിട്ടെന്ന് ഞങ്ങൾ പുറത്തു നോക്കി ഉറപ്പ് വരുത്തി.. എന്നിട്ട് ആ പൂട്ടി ഇട്ടിരിക്കുന്ന റൂമിന്റെ അടുത്ത് ചെന്നു
‘ഇതെങ്ങനെ തുറക്കും..? വെടി വച്ചു പൊട്ടിച്ചാലോ…?
ഫൈസി ചോദിച്ചു
‘ചുമ്മാ ഇരിയെടാ.. ഈ പൊട്ടിയ ഉണ്ടക്ക് തന്നെ കണക്കില്ല.. നീ ആ കമ്പി വടി എടുത്തു അടിച്ചു പൊട്ടിക്ക്..’
അവന്മാർ താഴെ ഇട്ടിട്ടു ഓടിയ കമ്പി വടി ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു..
ഫൈസി അതെടുത്തു രണ്ട് അടി അടിച്ചപ്പോൾ പൂട്ട് പൊട്ടി. ഷട്ടർ വലിച്ചു തുറന്നപ്പോൾ ഉള്ളിൽ നല്ല ഇരുട്ടായിരുന്നു.. സ്വിച്ച് കണ്ട് പിടിച്ചു ലൈറ്റ് ഇട്ടപ്പോൾ ഞാൻ കരുതിയതിലും വിസ്താരം ഉള്ള മുറിയാണ് ഇതെന്ന് മനസിലായി.. ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത് ചാക്ക് കെട്ടുകളിൽ അടുക്കി വച്ചിരിക്കുന്ന ലഹരിയാണ്..
ഇത് ഇവിടെ തന്നെ ആണോ സൂക്ഷിക്കുന്നത് അല്ലെങ്കിൽ റെയ്ഡ് വന്നപ്പോൾ ഇങ്ങോട്ട് മാറ്റിയതാണോ എന്നൊക്കെ എനിക്ക് സംശയം തോന്നി. ഈ നഗരത്തെ തന്നെ ലഹരിയിൽ മുക്കിക്കൊല്ലാൻ ഉള്ള ശേഷി ഈ മുറിയിൽ ഇരിക്കുന്ന ഡ്രഗ്സിനുണ്ട്.. ചെറുപ്പത്തിൽ ചില ഐറ്റംസ് ഒക്കെ ഒന്നോ രണ്ടോ തവണ പരീക്ഷിച്ചിട്ടുണ്ട് വെളിയിൽ വച്ചു.. അതല്ലാതെ ഇമ്മാതിരി ഐറ്റംസ് ഞാൻ അത് കഴിഞ്ഞു അടുപ്പിക്കാറില്ലായിരുന്നു.. തല ഒന്ന് തണുക്കാൻ കഞ്ചാവ് വലിക്കുന്നത് പോലെയല്ല ഇത്.. ഇത് വലിയ ഡേയ്ഞ്ചർ ആണ്…