‘ഓ അല്ലേ… ഞാൻ അങ്ങോട്ട് പോകുവായിരുന്നു..’
ഞാൻ ചുമ്മാ പറഞ്ഞു
‘ഇപ്പോൾ ജിമ്മിൽ ഒന്നും കാണാൻ ഇല്ലല്ലോ.. നിർത്തിയോ..?
ഇവളെ കാണേണ്ടി വരുന്നത് കൊണ്ടാണ് ജിമ്മിൽ പോക്ക് നിർത്തിയത്.
‘അത് പിന്നെ കുറച്ചു ബിസി ആയി നിർത്തിയതാണ്.. അവധി ആയില്ലേ പിന്നെയും തുടങ്ങണം..’
ഞാൻ വെറുതെ പറഞ്ഞു.
‘പിന്നെ എന്തുണ്ട് വിശേഷം…?
പദ്മ എന്റെ സുഖവിവരം തിരക്കി
‘സുഖം..’
ഞാൻ പറഞ്ഞു
‘ഓക്കേ.. എനിക്കൊരു ആഡ് ഷൂട്ട് ഉണ്ടായിരുന്നു. അതിന്റെ കാര്യത്തിന് വേണ്ടി ഇങ്ങോട്ട് വന്നതാ. അവളും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എങ്ങോട്ട് പോയോ…?
പദ്മ പറഞ്ഞു
‘ആഹ്.. അവളിവിടെ ഉണ്ടോ..? എന്നാൽ ഞാൻ ഇവിടെ നിക്കുന്നില്ല, പെട്ടന്ന് പോയേക്കുവാ..’
ലച്ചു ആയി അവസാനം കണ്ടത് ചെറിയ വഴക്കിൽ ആയിരുന്നല്ലോ അവസാനിച്ചത്. ഇഷാനി അവളെ തല്ലി കഴിഞ്ഞു പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ അത് കണ്ട് സംസാരിക്കാൻ പറ്റിയ സാഹചര്യവും ആയിരുന്നില്ല
‘വാട്ട് ഹാപ്പൻഡ്…? എന്ത് പറ്റി..? അവളെന്നോട് ഒന്നും പറഞ്ഞില്ല.. നിന്റെ കാര്യം കുറച്ചു ദിവസം മുന്നേ കൂടേ പറഞ്ഞുള്ളായിരുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നിയില്ല..’
പദ്മ പറഞ്ഞു
‘അല്ലേലും ഞങ്ങളുടെ കാര്യം തനിക്ക് അറിയാമെന്നു ലച്ചുവിന് അറിയില്ലല്ലോ.. അതാകും ഒന്നും പറയാഞ്ഞത്..’
ഞാൻ പറഞ്ഞു
‘എടൊ ഞാൻ കിച്ചുവിന്റെ കാര്യമാണ് പറഞ്ഞത്. അവളാണ് എന്റെ കൂടെ ഉള്ളെ..’
പദ്മ പറഞ്ഞു. ഓഹ് ഞാൻ പെട്ടന്ന് ലച്ചുവിനെ ആണ് ഓർത്തത്.