കാതടയ്ക്കുന്ന രീതിയിൽ വെടി ശബ്ദം അതിനുള്ളിൽ മുഴങ്ങി.. വെടി കൊണ്ട് നിലത്തിന് അടുത്തുണ്ടായിരുന്ന ഗുണ്ട പുണ്ടച്ചി കാലിൽ വെടി കൊണ്ടെന്നു തെറ്റിദ്ധരിച്ചു രണ്ട് കാലും ഉയർത്തി അലറി ചാടി.. ആ നിമിഷം ഞാനൊഴിച്ചു അവിടെ ഉണ്ടായിരുന്ന എല്ലാവരും ആകമാനം ഞെട്ടി തരിച്ചു… ഫൈസി അടക്കം…
‘എടാ തോക്ക്… ഓടിക്കോടാ….’
കയ്യിൽ ഇരുന്ന കമ്പി വടി വലിച്ചെറിഞ്ഞിട്ട് ഒരുത്തൻ വാണം വിട്ട പോലെ പായുന്നതാണ് പിന്നെ കണ്ടത്.. അവൻ പറഞ്ഞതിന്റെ അടുത്ത നിമിഷം തമിഴൻ ഒഴിച്ച് ബാക്കി എല്ലാവരും തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഓടി.. അതിൽ ഒരുവൻ ലോറിയിൽ ഓടി കയറാൻ ഒന്ന് തിരിഞ്ഞു നിന്നെങ്കിലും എന്റെ തോക്ക് അവനെ ചൂണ്ടി ഇരിക്കുന്ന കണ്ട് ലോറി ഉപേക്ഷിച്ചു അവൻ ജീവനും കൊണ്ട് ഓടി…
ഭയത്തോടെ അല്ലെങ്കിലും തമിഴനും അവിടുന്ന് ഓടി.. അയാളുടെ കണ്ണിൽ തോറ്റു പോയതിന്റെ ഒരു വലിയ വൈരാഗ്യം ഞാൻ കണ്ടു.. കത്തി രോഷത്തിൽ വലിച്ചെറിഞ്ഞിട്ട് അയാളും ഞങ്ങളുടെ കണ്മുന്നിൽ നിന്ന് ഓടി മറഞ്ഞു
‘എടാ എന്താ ഇത്….?
ഫൈസി ഞെട്ടലോടെ എന്നോട് ചോദിച്ചു
‘ഇതാണ് തുപ്പാക്കി.. മഹാന്റെ ആണ്…’
ഞാൻ പറഞ്ഞു.
ഇന്നലെ ഈ സ്‌ഥലത്തെ കുറിച്ച് ഫൈസി പറഞ്ഞു കഴിഞ്ഞു എന്റെ ഉള്ളിൽ വല്ലാത്ത ദുഷ്ചിന്തകൾ വന്നു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ രാത്രി എന്തോ ദുസ്വപ്നവും കണ്ട്.. ആപത്തിലേക്ക് ആണ് പോകാൻ തുടങ്ങുന്നത് എന്ന് എനിക്ക് തോന്നൽ ഉണ്ടായി.. അവിടെ ഞങ്ങളെ കാത്ത് എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടേൽ അതിലും വലിയ അപകടം എളിയിൽ തിരുകി അങ്ങോട്ടേക്ക് പോകുന്നതാണ് ആണത്തം എന്ന് ഞാൻ കരുതി.. രാവിലെ വെറുതെ വീട് വരെ പോയി അച്ഛനെ കണ്ടതിന്റെ കൂടെ മഹാന്റെ അടുത്ത് നിന്നും ഇത് അടിച്ചും മാറ്റി.. ഒരെണ്ണം പൊട്ടിക്കേണ്ടി വരുമെന്ന് ഞാൻ സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല..