കഴുത്തിനു തൊട്ടടുത്തു ചീറിപ്പാഞ്ഞു വന്ന കത്തി തന്റെ ജീവനെടുത്തു എന്ന് തന്നെ ഫൈസിക്ക് തോന്നി. പക്ഷെ ഏതോ ഒരു ശക്തി ആ നിമിഷാർത്ഥത്തിൽ അവനെ പിന്നിലേക്ക് വലിച്ചു.. അത് ഞാൻ ആണെന്ന് അതിന് തൊട്ടടുത്ത നിമിഷം ആണ് അവന് മനസിലായത്..
ഈ ഗുണ്ടകൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നപ്പോൾ തന്നെ എനിക്ക് മനസിലായി ഞങ്ങൾക്കിട്ട് പണിയാൻ ഉള്ള ചർച്ച ആണ് അവിടെ നിശബ്ദമായി നടക്കുന്നതെന്ന്.. ഫൈസി മുന്നോട്ടു നീങ്ങിയപ്പോൾ തമിഴന്റെ കൈ പിന്നിലേക്ക് മാറിയതും ഞാൻ കണ്ടു. ആദ്യത്തെ വെട്ടിൽ നിന്ന് ഫൈസി ഒഴിഞ്ഞപ്പോൾ രണ്ടാമത്തേതിൽ നിന്ന് ഞാൻ അവനെ കോളറിനു പിന്നിൽ നിന്നും വലിച്ചു മാറ്റുകയിരുന്നു..
എന്നാൽ പിന്നിൽ നിന്നും അവര് ആക്രമണം തുടങ്ങിയിരുന്നു. മറച്ചു വച്ച ഒരു കമ്പി വടി കൊണ്ട് ഒരുവൻ ഞങ്ങൾക്ക് നേരെ വീശി.. ദേഹത്ത് തൊടീക്കാതെ ഞങ്ങൾക്ക് എളുപ്പം ഒഴിഞ്ഞു മാറാൻ കഴിഞ്ഞു.. ഒരു തവണ കൂടി ആയുധത്തിന്റെ മുന്നിൽ നിന്ന് ഞങ്ങൾ വേഗത കൊണ്ട് രക്ഷപെട്ടു.. പക്ഷെ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല. അവരെല്ലാം കത്തിയും കമ്പിയും കരസ്‌ഥമാക്കി ആണ് ഇത്തവണ ഞങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.. ആൾ ബലത്തിൽ തന്നെ കൂടുതൽ ഉണ്ടായത് പോരാഞ്ഞിട്ടാണോ ഇപ്പോൾ ആയുധം കൊണ്ട് കൂടി ഞങ്ങൾക്ക് നേരെ വരുന്നത്.. ഭീരുക്കൾ.. എന്നാൽ ഈ തായോളികളുടെ കഴപ്പ് തീർത്തിട്ട് തന്നെ ബാക്കി കാര്യം…
ഞാൻ വളരെ കൂളായി ഷർട്ടിന് പിന്നിൽ നിന്നും ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്തു മുന്നിലെ തറയിലേക്ക് ഒന്ന് കാഞ്ചി വലിച്ചു…….!