‘എന്റെ ഒരു സമാധാനത്തിനു നിനക്ക് ആ പെണ്ണ് ആരാണെന്ന് ഒന്ന് പറയാമോ..? ഞാൻ അവനോട് പറയില്ല നീ പറഞ്ഞെന്ന്.. പ്ലീസ്..’
ഇഷാനി അവനോട് ചോദിച്ചു
‘സോറി. പറയില്ല..’
‘കഷ്ടം ഉണ്ട്.. നിനക്കൊക്കെ എത്ര അസൈമെന്റ് എഴുതി തന്നിട്ടുണ്ടെടാ. അതിന്റെ നന്ദി എങ്കിലും ഇപ്പോ ഒന്ന് കാണിക്ക്..’
ഇഷാനി പറഞ്ഞു
‘അയാം സോറി.. ഈ കാര്യത്തിൽ ഒരു ഹെല്പ് തരാൻ പറ്റില്ല..’
‘എന്നാൽ പറ.. എനിക്ക് പേടിക്കേണ്ടതായിട്ട് എന്തെങ്കിലും ഉണ്ടോ..? എനിക്ക് സമാധാനം ആയി ഇരിക്കാമോ…?
ഇഷാനി ചോദിച്ചു
‘ നിനക്ക് പേടിക്കാൻ ആയി ഒന്നും തന്നെ ഇല്ല..’
രാഹുൽ പറഞ്ഞു. അപ്പോൾ ഇഷാനിക്ക് ഉള്ളിലൊരു തെളിച്ചം വന്നു
‘പിന്നെ എന്തിനാ അവൻ എന്റെ അടുത്ത് കള്ളം പറയുന്നേ..?
ഇഷാനി ചോദിച്ചു
‘അത് ചിലപ്പോൾ നിന്നോട് പറയാൻ ടൈം ആയിട്ട് ഉണ്ടാവില്ല. അല്ലേൽ നിന്നെ പ്രാങ്ക് ചെയ്യാൻ ആയിരിക്കും. അത് അവനെ അറിയൂ..’
‘വല്ലാത്ത പ്രാങ്ക് തന്നെ..’
ഇഷാനി ചിറി കോടിച്ചു കൊണ്ട് പറഞ്ഞു
‘അതേയ്.. നീ ആ പെണ്ണിനെ കണ്ടിട്ടുണ്ടോ..? അവളെ കാണാൻ… എന്നെ പോലെ ഉണ്ടോ..?
‘എനിക്ക് അതൊന്നും അറിയില്ല ഇഷാനി..’
രാഹുൽ പറഞ്ഞു
‘നിന്റെ മുഖം കണ്ടാൽ അറിയാം കള്ളത്തരം ആണ് പറയുന്നത് എന്ന്…’
ഇഷാനി അത് പറഞ്ഞപ്പോൾ മുറ്റത്ത് ബൈക്ക് വന്നു നിൽക്കുന്ന സൗണ്ട് കേട്ടു
‘ടാ അവൻ വന്നു. അവനോട് പറയല്ലേ ഞാൻ ഇത് ചോദിച്ചെന്നു..’
‘ഞാൻ പറയും..’
രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു
‘എടാ ചതിക്കല്ലേ. ഞാൻ ഇങ്ങനെ ചോദിക്കുന്നെ അവനെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ് എന്ന് അവൻ കരുതും..’
ഇഷാനി പറഞ്ഞു