റോക്കി 6 [സാത്യകി] [Climax]

Posted by

‘അവനോട് ചോദിച്ചാൽ എന്തോ കള്ളത്തരം കാണിക്കുന്ന പോലെ ഒഴിഞ്ഞു മാറും…’
ഇഷാനി പറഞ്ഞു

‘എന്താ റീന ചേച്ചി സംശയം ആണോ..?
രാഹുൽ ചോദിച്ചു

‘സംശയരോഗം ഒന്നുമല്ല. പക്ഷെ അവൻ ഈ കാര്യം വരുമ്പോൾ എന്തോ ഒളിപ്പിക്കുന്നത് പോലെയാ ഫീൽ ചെയ്യുന്നെ. എനിക്ക് അറിയില്ല അത് എന്തിനാ എന്ന്.. എന്ത് ഉണ്ടേലും എന്നോട് പറഞ്ഞാൽ എന്താ…?
ഇഷാനി ചോദിച്ചു

‘നീ ഇത് എന്നോട് ചോദിക്കാതെ അവനോട് നേരിട്ട് ചോദിക്ക്..’
രാഹുൽ പറഞ്ഞു

‘അവനോട് ചോദിച്ചിട്ട് കാര്യമില്ല. അതാ നിന്നോട് ചോദിച്ചത്..’

‘എനിക്ക് അതിന് ഒന്നും അറിയില്ല..’
അവൻ പറഞ്ഞു

‘നീ കള്ളം പറയണ്ട. അവൻ എന്ത് ഉണ്ടേലും നിന്നോട് വന്നു പറയുമെന്ന് എനിക്ക് അറിയാം. പ്രത്യേകിച്ച് ഇത് പോലത്തെ ഉടായിപ്പ് കേസുകൾ.. ഇത് അറിയില്ല എന്ന് മാത്രം എന്നോട് നീ പറയല്ലേ..’

‘ശരി, സമ്മതിച്ചു അറിയാം. പക്ഷെ എനിക്കും നിന്നോട് പറയാൻ നിർവാഹമില്ല.. സോറി..’
രാഹുൽ പറഞ്ഞു

‘കൊള്ളാമെടാ.. നിങ്ങൾ ഫ്രണ്ട്സ് തമ്മിൽ എല്ലാം ആയിക്കോ.. എന്നോട് ഒന്നും പറയാൻ പാടില്ലല്ലോ..?
ഇഷാനി കെറുവിച്ചു

‘കുശുമ്പ് ഉണ്ടല്ലേ മോളെ…?
രാഹുൽ ചിരിച്ചു കൊണ്ട് ചോദിച്ചു

‘ഉണ്ട്.. നിന്നോട് പറയുന്നത് കൊണ്ടല്ല. എന്നോട് പറയാത്തത് കൊണ്ട്..’
ഇഷാനി പരിഭവത്തോടെ പറഞ്ഞു

‘അതൊക്കെ റെഡി ആകുമെടി. നിങ്ങൾ ഇപ്പോൾ സെറ്റ് ആയല്ലേ ഉള്ളു. പതിയെ പതിയെ നീ ആകും അവന്റെ ബെസ്റ്റ് ഫ്രണ്ട്. അപ്പോൾ ഞാനൊക്കെ ഔട്ട്‌ ആകും.. അപ്പോൾ അവനെല്ലാം ആദ്യം നിന്നോട് വന്നു ഷെയർ ചെയ്യും..’
രാഹുൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *