അർജുൻ ആയി തനിക്ക് അറിയാവുന്നതിൽ ഏറ്റവും പഴയ ഫ്രണ്ട് രേണു മിസ്സ് ആണ്. അവർ നല്ല ക്ലോസ് ആയത് കൊണ്ട് ശിവാനിയെ പറ്റി മിസ്സിന് അറിയാമായിരിക്കും. പക്ഷെ എങ്ങനെ ഈ കാര്യം മിസ്സിനോട് ചോദിക്കും.. ഇഷാനി തന്ത്രപരമായി അത് ചോദിക്കാൻ വേണ്ടി തീരുമാനിച്ചു. അവൾ ഫോൺ എടുത്തു മിസ്സിന് വെറുതെ മെസ്സേജ് ഇട്ടു.. എന്തോ ഭാഗ്യത്തിന് പെട്ടന്ന് തന്നെ റിപ്ലൈ കിട്ടി. മിസ്സ് ഓൺലൈൻ തന്നെ ഉണ്ട്.. ആദ്യം ഒക്കെ വെറുതെ സുഖവിവരം തിരക്കൽ ആയിരുന്നു ചാറ്റിൽ.. പിന്നെ മിസ്സ് അർജുൻ എന്തിയെ എന്ന് അന്വേഷിച്ചു
‘അവൻ അവന്റെ കസിന്റെ വീട് വരെ പോയി..’
ഇഷാനി നൈസ് ആയി ഒന്ന് എറിഞ്ഞു നോക്കി
‘ഏത് കസിന്റെ…?
മിസ്സിന്റെ ചോദ്യം വന്നു. തന്ത്രം ഏറ്റു
‘ശിവാനി..’
ഇഷാനി ആ പേര് അയച്ചിട്ട് റിപ്ലൈക്ക് വേണ്ടി കാത്തിരുന്നു
‘അത് ഏത് കസിൻ..?
തനിക്ക് അങ്ങനെ ഒരാളെ അറിയില്ല എന്ന് രേണു മിസ്സ് പറഞ്ഞു
‘അവന്റെ ഒരു കസിനാണ്.. മിസ്സിന് ചിലപ്പോൾ അറിയില്ലായിരിക്കും..’
ഇഷാനി പറഞ്ഞു
‘ഞാൻ അറിയാതെ അവന് അങ്ങനെ കസിൻ ഒന്നും കാണാൻ ചാൻസില്ല..’
രേണു പറഞ്ഞു
‘കൊച്ചു കുട്ടി ആണെന്നാണ് അവൻ പറഞ്ഞെ. അതാകും മിസ്സിന് ചിലപ്പോൾ അറിയാത്തത്..’
ഇഷാനി പറഞ്ഞു. അത് കഴിഞ്ഞു അവൾ പതിയെ വിഷയം മാറ്റി. അറിയാൻ ഉള്ളത് അറിഞ്ഞിട്ടുണ്ട്. ശിവാനി എന്നൊരു കസിൻ അവനില്ല. ഉണ്ടേൽ മിസ്സ് എന്തായാലും അറിയേണ്ടത് ആണ്. അവന്റെ ഫാമിലി ആയി വർഷങ്ങൾ പരിചയം ഉണ്ട് രേണു മിസ്സിന്. അപ്പോൾ അർജുൻ തന്നോട് കള്ളം പറയുവാണോ..? പക്ഷെ എന്തിന്…? ഇഷാനിയുടെ ഉള്ളിലെ വീർപ്പുമുട്ടൽ കൂടി കൂടി വന്നു.. ഇനി ഇത് ഇറക്കി വയ്ക്കാൻ ആരോട് ചോദിക്കണം.. രേണു മിസ്സിന് അറിയില്ല എങ്കിൽ പിന്നെ അവന്മാർക്ക് അറിയാൻ വഴിയുണ്ട്.. രാഹുലിനോ ആഷിക്കിനോ… ഇഷാനി അത് ആലോചിച്ചു ഇരിക്കുമ്പോ കോളിങ് ബെൽ ശബ്ദിച്ചു