റോക്കി 6 [സാത്യകി] [Climax]

Posted by

 

‘ഇതെന്തിനാ പൂട്ടി ഇട്ടിരിക്കുന്നെ..?

ഫൈസി ചോദിച്ചു

 

‘തെരിയാത്..’

 

‘ഓപ്പൺ ചെയ്യ്…’

ഫൈസി ആവശ്യപ്പെട്ടു

 

‘ഇതിന്റെ താക്കോൽ ഞങ്ങളുടെ കയ്യിലില്ല സാറെ..’

ആദ്യം ഗേറ്റിന് മുന്നിൽ വന്നവൻ ആണ് അത് പറഞ്ഞത്

പക്ഷെ ആ പൂട്ടി കിടക്കുന്ന മുറിക്ക് ഉള്ളിൽ എന്തോ ഉണ്ടെന്ന ബലമായ സംശയം ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായി. ഞങ്ങൾ പരസ്പരം നോക്കി. എന്റെ നോട്ടത്തിന്റെ അർഥം അവന് മനസിലായി

 

‘താക്കോൽ ഇല്ലേൽ വേണ്ട. അടിച്ചു പൊട്ടിച്ചു തുറക്ക്..’

ഫൈസി പറഞ്ഞു

 

‘അതൊന്നും മുടിയാത് സാറെ.. കടയിസിയിലെ പഴി എങ്കളുക്ക് ഇറുക്കും..’

 

‘മര്യാദക്ക് തുറക്കെടാ..’

ഫൈസീയുടെ സ്വരം മാറി.. ഒപ്പം അവരുടെ ഭാവവും

 

‘സാറുമ്മാര് ചെല്ല്.. പോയി താക്കോൽ കൊണ്ട് വാ.. എന്നിട്ട് പൂട്ട് തുറക്കാം..’

 

‘ഇത് തുറക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..’

എന്തെങ്കിലും കല്ലോ കമ്പിയോ ഉണ്ടെങ്കിൽ അടിച്ചു പൊട്ടിച്ചു തുറക്കാമെന്ന് ഫൈസി ചിന്തിച്ചു. അത് തിരയാൻ വേണ്ടി തിരിഞ്ഞതും അവര് ഞങ്ങളുടെ വട്ടം കയറി നിന്നതും ഒരുമിച്ച് ആയിരുന്നു

 

‘മര്യാദയാ പോയിടുങ്കെ സാറെ…’

പാണ്ടി എന്റെ തോളിൽ ഭീഷണിയുടെ ധ്വനിയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നും പ്രതികരിക്കാതെ അയാളുടെ കണ്ണിലേക്കു തന്നെ നോക്കി. പക്ഷെ പ്രതികരിച്ചത് ഫൈസി ആയിരുന്നു. ആ കൈ തട്ടി മാറ്റിയിട്ടു തമിഴന്റെ തോളിൽ പിടിച്ചൊരു തള്ള് കൊടുത്തു അവൻ. അയാൾ കുറച്ചു പിന്നിലേക്ക് നീങ്ങി പോയി..

 

കൈ വെക്കേണ്ടി വരുമെന്ന് എനിക്ക് മനസിലായി. അവന്മാർ ആറു പേരുണ്ട്. ഞങ്ങൾ രണ്ടും. പക്ഷെ അടിച്ചിടാം എന്നൊരു ധൈര്യം എങ്ങനെയോ തോന്നി. ഇങ്ങോട്ട് ഒരെണ്ണം കിട്ടുന്നതിന് മുമ്പ് തന്നെ രണ്ടെണ്ണത്തിനെ ഫൈസി ഇടിച്ചു വീഴ്ത്തി. ആ ഗ്യാപ്പിൽ ആണ് തമിഴൻ ഫൈസീയുടെ മേലെ കൈ വക്കുന്നത്. നല്ല ആരോഗ്യം ഉണ്ട് അയാൾക്ക്. അയാളുടെ ഒറ്റ അടിയിൽ ഫൈസി കുറച്ചു പിന്നിലേക്ക് നീങ്ങി പോയി. പെട്ടന്ന് തന്നെ ഞാൻ ഇടപ്പെട്ടു.. മുഷ്ടി ചുരുട്ടി അവന്റെ കണ്ണ് നോക്കി ഒരു ഇടി കൊടുത്തു.. കണ്ണിന് കുറച്ചു മേലെ നെറ്റിയിൽ ആയാണ് ഇടി കൊണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *