‘എന്താ വാവേ…?
ഞാൻ അവളുടെ വിളി കേട്ടു
‘ഞാൻ ഇനി കുറച്ചു ദിവസം കൂടെ ഉള്ളു ഇവിടെ. ഓരോ ദിവസവും ഞാൻ ഡേറ്റ് മാറ്റി മാറ്റി പറയുവാ. വീട്ടിൽ ആർക്കും വേറൊന്നും തോന്നാതെ ഇരുന്നാൽ മതിയായിരുന്നു..’
അവൾ പറഞ്ഞു
‘മ്മ്.. അതിന്..?
അവൾ പോകുന്ന കാര്യം ഓർത്തപ്പോ എനിക്ക് നല്ല വിഷമം തോന്നി. പിന്നെ കുറച്ചു മാസത്തേക്ക് അവൾ ഇങ്ങോട്ട് വരവ് കാണില്ല. എം എസ് സി സീറ്റ് ഇവിടെ കിട്ടിയാൽ മാത്രമേ പിന്നെ അവൾക്ക് ഇങ്ങോട്ട് വരേണ്ട കാര്യം ഉള്ളു. അതിന് മാസങ്ങൾ എടുക്കും
‘ഞാൻ പോയാൽ ഉടനെ ഒന്നും വരില്ല..’
അവൾ എന്നെ അത് ഓർമ്മിപ്പിച്ചു.
‘അറിയാം..’
ഞാൻ ആകാശത്തേക്ക് നോക്കി കിടന്നു
‘ഞാൻ പോകുന്നതിൽ വിഷമം ഇല്ലേ ഇയാൾക്ക്..?
അവൾ എന്റെ താടിയിൽ പിടിച്ചു കിന്നരിച്ചു കൊണ്ട് എന്റെ കണ്ണിലെ ആകാശത്തിലേക്ക് നോക്കി ചോദിച്ചു
‘ഇല്ലെന്നാണോ നീ കരുതുന്നെ..?
ഞാൻ ചോദിച്ചു
‘ഉണ്ടെന്ന് എനിക്ക് അറിയാം. ഇപ്പോൾ തന്നേ മുഖം മാറിയല്ലോ..’
അവൾ എന്റെ കവിളിൽ തലോടി പറഞ്ഞു
‘പിന്നെ എന്തേ നീ ചോദിച്ചത്…?
‘ചുമ്മാ നിന്റെ വായിൽ നിന്ന് കേൾക്കാൻ..’
അവൾ കുസൃതിയോടെ പറഞ്ഞു
‘ഞാൻ ഈ മാസം കഴിഞ്ഞാൽ ഇവിടുന്ന് മാറുവാ.. വീട്ടിലേക്ക്..’
അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തിരുന്നു
‘അപ്പോൾ ഞാൻ ഇവിടെ പഠിക്കാൻ വരുമ്പോളോ…?
ഇഷാനി ആദ്യം അതിനെ കുറിച്ചാണ് ചിന്തിച്ചത്.
‘അപ്പോളല്ലേ. അപ്പൊ നമുക്ക് സെറ്റ് ആക്കാം..’
ഞാൻ പറഞ്ഞു
‘ഇവിടെ തന്നെ പറ്റുമെങ്കിൽ.. എനിക്ക് ഇവിടം ആയി വല്ലാത്തൊരു ഇമോഷണൽ അറ്റാച്മെന്റ്..’
ഇഷാനി പറഞ്ഞു