‘എന്താ….?
പെട്ടന്ന് അകത്തു നിന്ന് ആ ശബ്ദം കേട്ട് ഞങ്ങൾ രണ്ട് പേരും ഒന്ന് ഞെട്ടി.. ഗേറ്റിന് ഉള്ളിൽ കൂടി നോക്കിയപ്പോൾ ഒരു മുഷിഞ്ഞ ഷർട്ടും കൈലി മുണ്ടും ഉടുത്ത ഒരാൾ ഗേറ്റിന് അടുത്തേക്ക് നടന്നു വരുന്നു. അയാളുടെ പിന്നിലും ഒരാളുണ്ട്.. അകത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവര് ഞങ്ങൾക്ക് അടുത്തേക്ക് വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല..
‘ആരാ…?
ഞാൻ തിരിച്ചു ചോദിച്ചു
‘ഇവിടുത്തെ സ്റ്റാഫ് ആണ്…’
അയാൾ മറുപടി പറഞ്ഞു. ഞാൻ ഫൈസീയെ നോക്കി. പക്ഷെ അവൻ ഇയാളെ മുന്നേ കണ്ടിട്ടില്ല.
‘ഇതെന്താ പൂട്ടി ഇട്ടിരിക്കുന്നത്..?
ഞാൻ ചോദിച്ചു
‘ ഇത് എപ്പോളും പൂട്ടി കിടക്കും.. നിങ്ങൾക്ക് എന്ത് വേണം..? ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണ്..’
അയാൾ ഞങ്ങളെ ഒഴിവാക്കി വിടാൻ എന്നത് പോലെ ആണ് സംസാരിച്ചത്..
‘ഈ പൂട്ട് ഒന്ന് തുറന്നെ…’
ഫൈസി അയാളോട് പറഞ്ഞു
‘നമുക്ക് ഇത് തുറക്കാൻ അധികാരമില്ല സാറെ..’
അയാൾ പറഞ്ഞു
‘എന്നാൽ ഞങ്ങൾക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ ഓണർ ആണ് ഇത്.. താൻ ഇത് തുറക്ക്…’
ഫൈസി അത് പറഞ്ഞപ്പോ അയാൾ ഗേറ്റിന്റെ കമ്പികൾക്ക് ഇടയിലൂടെ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒന്നും പറയാതെ പതിയെ തിരിഞ്ഞു നടന്നു. പറഞ്ഞിട്ട് കേൾക്കാതെ പോയതാണോ അതോ താക്കോൽ എടുക്കാൻ പോയതാണോ..? എനിക്ക് മനസിലായില്ല.. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തപ്പോ അയാളുടെ കൂടെ അത്യാവശ്യം സൈസ് ഉള്ള കറുത്ത ഒരാൾ കൂടി വന്നു.. അവനൊരു തമിഴൻ ആയിരുന്നു