‘എന്ത് പറ്റി മാഡം ഒരു മൗനം..?
അർജുൻ അവളുടെ പെരുമാറ്റം കണ്ട് കാര്യം തിരക്കി
‘നീ എന്താ താമസിച്ചത്…?
അതിന് ഉത്തരം പറയാതെ ഇഷാനി മറ്റൊരു ചോദ്യം അങ്ങോട്ട് ചോദിച്ചു
‘താമസിച്ചോ..? ഞാൻ പെട്ടന്ന് വന്നല്ലോ..’
‘നിന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ…?
കയറി വന്നപ്പോൾ അർജുന്റെ കയ്യിലെ രണ്ട് ഹെൽമെറ്റ് ഇഷാനി ശ്രദ്ധിച്ചിരുന്നു
‘വേറെ ആര്..?
‘നിന്റെ കൂടെ ഒരു പെണ്ണിനെ കണ്ടെന്നു എന്നോട് ഒരാൾ പറഞ്ഞു…’
ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു
‘ഓ.. അത് എന്റെ കസിൻ ഇല്ലേ.. അവളെ ഒന്ന് പിക്ക് ചെയ്യാൻ പോയിരുന്നു..’
ഞാൻ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു
‘ഏത് കസിൻ..? നിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്ന കസിനോ..?
‘ആ.. അത് തന്നെ.. അല്ല ആരാ എന്നെ കണ്ടെന്നു പറഞ്ഞെ..?
ഞാൻ ചോദിച്ചു
‘അത് ആരും ആയിക്കോട്ടെ.. നീ അവളുടെ അടുത്തേക്ക് ആണ് പോകുന്നത് എന്ന് എന്നോട് പറഞ്ഞില്ലല്ലോ..?
ഇഷാനി ഗൗരവത്തിൽ ചോദിച്ചു
‘ അപ്പോളത്തെ ധൃതിയിൽ അത് ഞാൻ വിട്ട് പോയി..’
ഞാൻ പറഞ്ഞു
‘നുണ പറയണ്ട അർജുൻ.. നീ മനഃപൂർവം പറയാഞ്ഞത് ആണ്..’
‘ഞാൻ എന്തിനാ നുണ പറയുന്നേ…?
‘സപ്പോസ് ഞാൻ ഇത് പോലെ വേറെ ഒരു ആണിന്റെ കൂടെ നിന്നോട് പറയാതെ ബൈക്കിൽ കയറി പോയത് നീ അറിഞ്ഞാൽ എന്ത് ആ നിനക്ക് ഫീൽ ആകുക..?
ഇഷാനി ചോദിച്ചു
‘എടി ഇത് എന്റെ അനിയത്തി അല്ലേ.. അവളൊരു കൊച്ചു കുട്ടി ആണ്..’
ഞാൻ പറഞ്ഞു
‘കൊച്ചു കുട്ടി ഒന്നുമല്ല. അവളെ കണ്ടിട്ട് ഞാൻ ആണെന്ന് കരുതി ആണ് എനിക്ക് കോൾ വന്നത്.. അപ്പോൾ കാണാൻ എന്നെ പോലെ ഒക്കെ കാണുമല്ലോ..’
ഇഷാനി പറഞ്ഞു