‘വച്ചിട്ട് പോടാ കുണ്ണേ.. നിന്റെ സൗകര്യത്തിന് അനുസരിച്ചു ചാടാൻ എന്നെ കിട്ടില്ല..’
ഞാൻ ഇഷാനിയുടെ അടുത്ത് നിന്നും മാറി പോയി അവനോട് ചൂടായി സംസാരിച്ചു..
‘അർജുൻ ചൂടാകുന്നത് എനിക്ക് മനസിലാകും. പക്ഷെ എന്റെ സിറ്റുവേഷൻ ഒന്ന് മനസിലാക്കൂ.. ഞാൻ ഇപ്പോൾ വലിയൊരു അപകടം മുന്നിൽ കണ്ടാണ് നിക്കുന്നത്. അന്ന് വരാൻ പറ്റാഞ്ഞതും അത് കൊണ്ട് ആയിരുന്നു.. അയാം സോറി ഫോർ ദാറ്റ്..’
‘എനിക്ക് തന്നെ കാണാൻ താല്പര്യം ഇല്ല. ഇനി ഇതിൽ വിളിക്കരുത്.. ഈ നമ്പറും ഞാൻ ബ്ലോക്ക് ചെയ്യും..’
ഞാൻ പറഞ്ഞു
‘നമ്മൾ കണ്ടേ പറ്റൂ. അർജുന് മാത്രമേ എന്നെ ഇപ്പോൾ ഹെല്പ് ചെയ്യാൻ പറ്റൂ..’
ഫെർണോ എന്നോട് സഹായം ആവശ്യപ്പെടാൻ ആണോ വിളിക്കുന്നത്
‘നിന്നെ കാണാൻ പോലും എനിക്ക് താല്പര്യമില്ല. പിന്നല്ലേ ഹെല്പ്..’
ഞാൻ പറഞ്ഞു
‘എന്നെ സഹായിച്ചാൽ തനിക്കും ഉപകാരം ഉണ്ട്.. തന്റെ ചേട്ടനെ പറ്റിയുള്ള കാര്യം ഞാൻ തനിക്ക് പറഞ്ഞു തരാം..’
ഫെർണോ പറഞ്ഞു. എനിക്ക് പെട്ടന്ന് ടെമ്പർ പോകുന്നത് പോലെ തോന്നി.. അവൻ പിന്നെയും എന്റെ ചേട്ടന്റെ പേര് വച്ചു എന്നെ ഇളക്കാൻ നോക്കുകയാണ്
‘എടാ കഴുവേറി.. ഇനി എന്റെ ചേട്ടന്റെ പേര് വച്ചു എന്നോട് സംസാരിച്ചാൽ നീ നല്ലത് വാങ്ങും.. ഉറപ്പായും തേടി പിടിച്ചു വന്നു അടിക്കും ഞാൻ..’
ഞാൻ ദേഷ്യത്തോടെ പറഞ്ഞു
‘ വീണ ബാറിന് പിന്നിലുള്ള ഒഴിഞ്ഞ മൈതാനത്തിന് അടുത്ത് വാ.. അവിടെ വന്നാൽ നിന്റെ ചേട്ടൻ എങ്ങനെ ആണ് മരിച്ചത് എന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം..’
ഫെർണോ പെട്ടന്ന് പറഞ്ഞത് എന്റെ ചങ്കിൽ കയറി കൊണ്ടു. എന്റെ ചേട്ടന്റെ മരണത്തിൽ എന്താണ് ഞാൻ ഇനിയും അറിയേണ്ടത് ആയിട്ടുള്ളെ..? ഇവൻ ചുമ്മാ കളിക്കുവാണോ..? എന്നെ വരുത്തിക്കാൻ ഉള്ള തന്ത്രം ആയിരിക്കുമോ ഇത്..? എന്റെ തല വെട്ടിപ്പുകഞ്ഞു..