‘വയർ കുറച്ചു വീർത്തല്ലോടാ…?
ഞാൻ അവളുടെ വയറിൽ തഴുകി കൊണ്ട് പറഞ്ഞു
‘പോടാ നിനക്ക് തോന്നുന്നതാ..’
അവൾ പറഞ്ഞു
‘അല്ലടാ. വലുതായി വരുന്നുണ്ട്.. നമ്മൾ ചെയ്തപ്പോ വെല്ലോം ഇനി അബദ്ധത്തിൽ അകത്തു പോയോ എന്നാ എന്റെ പേടി..’
ഞാൻ പറഞ്ഞു
‘എടാ ചുമ്മാ പേടിപ്പിക്കല്ലേ.. നീ വരുന്നതിന് മുന്നേ പുറത്ത് എടുത്തെന്നല്ലേ എന്നോട് പറഞ്ഞത്..’
അവൾ അങ്കലാപ്പോടെ എന്നോട് ചോദിച്ചു
‘എന്നാലും വല്ല തുള്ളി വല്ലോം ഉള്ളിൽ പോയോന്ന് അറിയാൻ പറ്റില്ലല്ലോ..’
ഞാൻ അവളെ പേടിപ്പിക്കാൻ പറഞ്ഞു
‘എടാ ചുമ്മാ കളിക്കല്ലേ.. എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കുന്നു..’
ഇഷാനി പേടിയോടെ പറഞ്ഞപ്പോ എനിക്ക് ചിരി വന്നു. എന്റെ ചിരി കണ്ടപ്പോ ഞാൻ ആക്കിയത് ആണെന്ന് അവൾക്ക് മനസിലായി. അവൾ രണ്ട് കൈ കൊണ്ടും എന്റെ ചെവിയിൽ പിടിച്ചു കിഴുക്കി..
ഡ്രസ്സ് മാറി കഴിഞ്ഞു അച്ഛന്റെ മുന്നിൽ വരാൻ ഇഷാനിക്ക് മടി ഉണ്ടായിരുന്നു. പിന്നെ ഞാൻ വെള്ളത്തിൽ തള്ളി ഇട്ടെന്ന് പറഞ്ഞു അവൾ എസ്‌കേപ്പ് ആയി.. വീട്ടിൽ നിന്ന് ഫുഡ് ഒക്കെ കഴിച്ചു വൈകുന്നേരം ആണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നത്..
കുറച്ചു ദിവസം ആയി പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടാകാതെ പോയിരുന്ന എന്റെ മനസ്സ് പിറ്റേന്ന് പിന്നെയും ട്രബിൾ ആയി. അതിന് കാരണം ഫോണിൽ വന്ന പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുള്ള കോൾ ആയിരുന്നു. ഫെർണോ ആയിരുന്നു ആ കോളിൽ..
‘അർജുൻ.. സോറി.. അന്നെനിക്ക് വരാൻ പറ്റിയില്ല.. എനിക്ക് ഇപ്പോൾ തന്നെ അത്യാവശ്യം ആയി കാണണം.. വീട്ടിലേക്ക് വരാൻ എനിക്ക് കഴിയില്ല.. ഞാൻ പറയുന്ന സ്‌ഥലത്തു ഒന്ന് വരാമോ..?
ഫെർണോ പറഞ്ഞു