‘നിന്നെ ഒരു കാര്യം കൂടി കാണിക്കാൻ ഉണ്ട്.. വാ..’
ഞാൻ അവളുടെ കൈ പിടിച്ചു ഏറ്റവും മേലേക്ക് കൊണ്ട് പോയി. അവിടെ നിന്ന് ഇഷാനി താഴേക്ക് നോക്കി നിന്നപ്പോൾ ഞാൻ അവളെ പൂളിന്റെ അടുത്തേക്ക് വിളിച്ചു. അവൾ അത് ശ്രദ്ധിച്ചിരുന്നില്ല..
‘വൗ..! ഇത് അടിപൊളി ആണല്ലോ..’
ഇഷാനി പൂൾ നോക്കി അതിശയത്തോടെ പറഞ്ഞു
‘സ്വിമ്മിംഗ് എനിക്കൊരു ക്രേസ് ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ഇത് നല്ല വെള്ളം ആണോടാ..’
ഇഷാനി കുനിഞ്ഞു നിന്ന് വെള്ളത്തിൽ കൈ ഇട്ടു തുളുമ്പിച്ചു
‘യെസ്. ആരും ഇറങ്ങാറില്ല എങ്കിലും അടിക്കടി വെള്ളം മാറ്റാറുണ്ട്..’
ഞാൻ പറഞ്ഞു
‘നീയല്ലാതെ വേറെ ആരും ഇതിൽ ഇറങ്ങില്ലേ..?
അവൾ ചോദിച്ചു
‘ഇറങ്ങും..’
ഞാൻ പറഞ്ഞു
‘അതാരാ..?
അവൾ ചോദിച്ചു
‘നീ.. നിനക്ക് നീന്തൽ അറിയാമെന്നല്ലേ പറഞ്ഞത്..’
ഞാൻ അത് പറഞ്ഞപ്പോ ഇഷാനിക്ക് പെട്ടന്ന് അപകടം മണത്തു. പക്ഷെ അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഞാൻ നൈസ് ആയി എന്റെ ചന്തി കൊണ്ട് അവളുടെ ചന്തിയിൽ ഒരിടി ഇടിച്ചു. ഇഷാനി മൂക്ക് കുത്തി വെള്ളത്തിലേക്ക് വീണു.. അന്ന് നാട്ടിൽ പോയിട്ട് തിരിച്ചു വരുന്ന വഴി ആറിൽ വച്ചു ഓങ്ങിയത് ഇപ്പോൾ ഞാൻ കൊടുത്തു. വെള്ളത്തിൽ നിന്നും പൊങ്ങി വന്നു അവൾ എന്നോട് ദേഷ്യത്തോടെ ചോദിച്ചു
‘എന്ത് പണിയാ കാണിച്ചേ.. ഞാൻ മൊത്തം നനഞ്ഞു..’
‘നനയട്ടെ.. അതിനിപ്പോ എന്താ…’
അത് പറഞ്ഞു ഞാൻ വായുവിൽ വട്ടം കറങ്ങി വെള്ളത്തിലേക്ക് ഒറ്റ ചാട്ടം വച്ചു കൊടുത്തു.. വെള്ളം നല്ല ഓളത്തിൽ അലയടിച്ചു, കുറച്ചു ഫ്ലോറിലേക്കും വീണു..