സംസാരം ഒക്കെ കഴിഞ്ഞു ഞാൻ ഇഷാനിയെ വീട് എല്ലാം ചുറ്റി കാണിച്ചു. മുകളിലെ എന്റെ മുറിയിൽ കയറിയപ്പോ അവിടെ ചുമരിൽ വരച്ചിട്ട അക്ഷരങ്ങൾ ഇഷാനി ശ്രദ്ധിച്ചു.. അത് അനാര മോളു എഴുതിയത് ആണെന്ന് അവൾക്ക് മനസിലായി. പെട്ടന്ന് ആ കാര്യം ഓർത്തു അവളൊന്ന് ഇമോഷണൽ ആയപ്പോൾ അത് മാറ്റാൻ ഞാൻ അവളെ വേറൊരു കൂട്ടം കാണിച്ചു കൊടുത്തു. ഇഷാനിക്ക് ഒരുപാട് ഇഷ്ടം ആകുന്ന ഒരു സംഗതി ആണത്..
എന്റെ പുസ്തകങ്ങളുടെ ഷെൽഫ്. എന്റെ മാത്രം അല്ല അനിയുടെയും ഉണ്ട്. കൂടുതലും എന്റെ ആയിരുന്നു. ഒരു മിനി ലൈബ്രറി പോലെ ആയിരുന്നു എന്റെ പുസ്തകശേഖരം. അത് കണ്ടപ്പോ അവൾക്ക് ഉണ്ടായിരുന്ന ശോകം മൂഡ് അപ്പാടെ മാറി.. കുറച്ചു നേരം അതെല്ലാം നോക്കി ഞങ്ങൾ നിന്നു
‘നൈസ് കളക്ഷൻസ്..’
അവൾ എന്നെ ചെറുതായ് ഒന്ന് അഭിനന്ദിച്ചു
‘ഇതെല്ലാം നീ വായിച്ചിട്ടുള്ളതാണോ..?
ഞാൻ അവളോട് ചോദിച്ചു
‘ഞാൻ വായിക്കാത്തതും ഉണ്ട്..’
ഇഷാനി പറഞ്ഞു
‘ എന്റെ വീട് എങ്ങനെ ഉണ്ട്.. നിനക്ക് ഇഷ്ടം ആയോ..?
ഞാൻ അവളോട് ചോദിച്ചു
‘അടിപൊളി അല്ലേ.. സത്യത്തിൽ ഇത്രയും വലിയ വീട്ടിൽ ഒന്നും ഞാൻ ഇങ്ങനെ കേറിയിട്ടില്ല. മൈസൂർ പാലസിൽ കയറിയ പോലെ ഉണ്ട്..’
അവൾ തമാശ ആയി പറഞ്ഞു
‘അത്രക്ക് അങ്ങ് വേണോ മോളെ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
‘ചുമ്മാ പറഞ്ഞതാടാ.. പക്ഷെ എനിക്ക് കൂടുതൽ ഇഷ്ടം നമ്മുടെ ആ കൊച്ചു വീടാ..’
ഇഷാനി ഞങ്ങൾ താമസിക്കുന്ന വീടിന്റെ കാര്യം പറഞ്ഞു
‘അപ്പോൾ കല്യണം കഴിഞ്ഞാലും ഞാൻ അവിടെ തന്നെ താമസിക്കണോ…?
ഞാൻ ചോദിച്ചു
‘ശെന്റെ പൊന്നോ ഞാൻ അങ്ങനെ ഒന്നും അല്ലടാ പൊട്ടാ പറഞ്ഞേ.. നമ്മൾ ഒരുമിച്ച് കഴിഞ്ഞത് കൊണ്ടാകും എനിക്ക് അവിടെ ഇഷ്ടം..’
അവൾ പറഞ്ഞു