അവൾ സംസാരിച്ചു തുടങ്ങി. കൃഷ്ണ ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് ഇഷാനി കരുതിയിരുന്നത്..
‘അവളോട് പറഞ്ഞു.. കോളേജ് ഓപ്പൺ ആയ അന്ന് തന്നേ പറഞ്ഞു..’
ഞാൻ അത് പറഞ്ഞതും ഇഷാനി വിശ്വാസം വരാത്ത രീതിയിൽ എന്നെ നോക്കി. അവൾക്ക് അത് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടായിരുന്നു.. എല്ലാം അറിഞ്ഞാൽ കൃഷ്ണ തന്നെ പോലെ അർജുനോട് വഴക്ക് ഉണ്ടാക്കി പിരിയും എന്നാണ് ഇഷാനി ഓർത്തിരുന്നത്.. പക്ഷെ ഇത്രയും ദിവസം അവര് തമ്മിൽ അങ്ങനെ ഒരു അകൽച്ചയും ഇഷാനി കണ്ടില്ല
‘അവൾ എങ്ങനെ റിയാക്ട് ചെയ്തു..?
ഇഷാനി ചോദിച്ചു
‘കുറെ കരഞ്ഞു. പിന്നെ ദേഷ്യം പോലെ പിണങ്ങി പോയി.. പക്ഷെ പിറ്റേന്ന് വന്നു എന്നോട് ദേഷ്യം ഒന്നും ഇല്ല എന്ന് പറഞ്ഞു.. ഫ്രണ്ട്സ് ആയി തുടരാം എന്നും പറഞ്ഞു. ഞാൻ അവോയ്ഡ് ചെയ്യാൻ നോക്കി.. പിന്നെ അവളെ ആൾറെഡി കുറെ ഹേർട്ട് ചെയ്ത കൊണ്ട് മൊത്തത്തിൽ അവോയ്ഡ് ആക്കാൻ പറ്റിയില്ല..’
ഞാൻ പറഞ്ഞു
‘എല്ലാം പറഞ്ഞോ അവളോട്…?
ഇഷാനി ഉദ്ദേശിച്ചത് ലക്ഷ്മിയുടെ കാര്യം ആണ്
‘ഇല്ല. ലച്ചുവിന്റെ കാര്യം പറഞ്ഞില്ല. അതെനിക്ക് കഴിയില്ല. ഞാൻ കാരണം അവർക്കിടയിൽ പ്രോബ്ലംസ് ഉണ്ടാകും. അത് കൊണ്ട് അത് മാത്രം പറഞ്ഞില്ല..’
പിന്നെ ഇഷാനി ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞത് തന്നെ പിന്നെയും ഒന്ന് കൂടി പറഞ്ഞു നോക്കി. അവളതിന് വലിയ വില കൊടുക്കാതെ നിന്നു.. അപ്പോളേക്കും കടയിൽ ആൾ വന്നപ്പോൾ അവൾ എന്റെ അടുത്ത് നിന്നും അവരുടെ അടുത്തേക്ക് പോയി.. ഞാൻ അവിടെ നിന്നും ഇറങ്ങി.. കാര്യം പറയാൻ ഉള്ളത് പറഞ്ഞു. അത് മതി. സൗഹൃദത്തോടെ അല്ലെങ്കിലും അവൾ തിരിച്ചു കുറച്ചു എങ്കിലും റെസ്പോണ്ട് ചെയ്തല്ലോ.. അത് തന്നെ ധാരാളം.. ഞാൻ മനസ്സിൽ കരുതി.. ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു