ഞാൻ ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്റെ മുഖത്ത് നോക്കാതെ വെറുതെ താഴേക്ക് നോക്കി നിന്നു..
‘അവിടെ വച്ചു തന്നെ സംസാരിക്കാൻ കിട്ടില്ല.. അത് കൊണ്ടാണ് ഇവിടെ വന്നത്.. ശല്യം ആയെങ്കിൽ സോറി സോറി..’
ഇപ്പോളും അവൾ താഴേക്ക് തന്നെ നോക്കി നിൽക്കുകയാണ്.. ഞാൻ പിന്നെയും ചോദിച്ചു
‘ഞാൻ സംസാരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…? എങ്കിൽ ഞാൻ പൊക്കോളാം…’
ബുദ്ധിമുട്ട് ഇല്ല എന്ന അർഥത്തിൽ അവൾ തല ചെറുതായ് ഒന്നനക്കി.. ആശ്വാസം..! സംസാരിക്കാൻ എങ്കിലും അവൾ അനുവദിച്ചല്ലോ.. അവളോട് എന്താണ് സംസാരിക്കേണ്ടത് എന്ന് ഇപ്പോളും എനിക്ക് വ്യക്തമല്ലായിരുന്ന്.. എന്റെ മനസ്സിൽ അപ്പോൾ വന്നത് ഞാൻ പറയാൻ തീരുമാനിച്ചു..
‘ഞാൻ എന്നെ ന്യായീകരിക്കാൻ ഒന്നും വന്നതല്ല.. അങ്ങനെ ഒരു ന്യായവും എന്റെ ഭാഗത്തില്ല. എനിക്ക് സങ്കടം നിന്റെ കാര്യം ഓർത്താണ്.. നീ അത് മനസ്സിൽ വച്ചു ശോകം ആയി നടക്കരുത്.. പഴയത് പോലെ ആക്റ്റീവ് ആകണം. എല്ലാരോടും മിണ്ടണം.. നമ്മുടെ ഗാങ് ഒക്കെ നിന്നെ മിസ്സ് ചെയ്യുന്നുണ്ട്.. എന്നോട് മിണ്ടണം എന്ന് പറയാൻ അർഹത എനിക്കില്ല. എങ്കിലും പഴയ പോലെ ഒരു ഫ്രണ്ട് എന്ന നിലയിൽ എപ്പോളും എന്നെ കാണാം.. ‘
ഞാൻ അത്രയും പറഞ്ഞിട്ടും അവൾ എന്നെ മുഖം ഉയർത്തി നോക്കി ഇല്ല.
‘ഞാൻ കാരണം നീ പഴയത് പോലെ ഗ്ലൂമി ആയതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. അത് മാറാൻ ആണ് ഞാൻ ഈ പറഞ്ഞത് ഒക്കെ.. അല്ലാതെ ഒന്നിനുമല്ല..’
‘ കൃഷ്ണയോട് എന്താ ഇത് വരെ പറയാത്തത്..? എന്നോട് മാത്രം ഉള്ളോ ഈ കെയർ..?