‘പാവം ആ പയ്യൻ ഒരിക്കലും അറിയില്ല അല്ലേ അവൾക്ക് അവനോട് തിരിച്ചു ഇഷ്ടം ഉണ്ടായിരുന്നു എന്ന്…?
രാത്രി കിടക്കുമ്പോളും ഇഷാനി അവരുടെ കാര്യം തന്നെ പറഞ്ഞോണ്ട് ഇരുന്നു
‘ഇല്ല.. എനിക്ക് അത് ആലോചിച്ചപ്പോൾ വിഷമം തോന്നി..’
‘ അവൾ ഇതെങ്ങനെ സഹിക്കും..? എനിക്ക് ഓർക്കാൻ കൂടി വയ്യ..’
ക്രിസ്റ്റിയേ കുറിച്ച് ഓർത്തപ്പോ ഇഷാനിക്ക് സങ്കടം വന്നു. ക്രിസ്റ്റി ഒക്കെ കൃഷ്ണയുടെ കൂടെ നിന്ന് ഇഷാനിയെ ഒരുപാട് പണിഞ്ഞിട്ട് ഉള്ളതാണ്. പക്ഷെ ഇപ്പൊ ഇഷാനി അതൊന്നും ഓർക്കുന്നു പോലും ഉണ്ടാവില്ല
‘അവൾ ഇപ്പൊ ഇത്തിരി ഓക്കേ ആണ്.. ഞാൻ കൃഷ്ണയെ വിളിച്ചിരുന്നു..’
ഞാൻ പറഞ്ഞു
‘അവൾ ഓക്കേ ആവില്ല.. എനിക്ക് അറിയാം.. അവൾക്ക് ഇത് ഒരിക്കലും മറക്കാൻ പറ്റില്ല..’
ഇഷാനി പറഞ്ഞു
‘മറക്കാൻ പറ്റില്ല. പക്ഷെ അവൾ എല്ലാം ഓവർകം ചെയ്യും.. നീ അത് ആലോചിച്ചു ടെൻഷൻ അടിക്കാതെ…’
ഞാൻ അവളോട് പറഞ്ഞു
‘അങ്ങനെ ഓവർകം ചെയ്യാൻ പറ്റുമോ…?
അവൾ എന്നോട് ചോദിച്ചു
‘നമുക്ക് രണ്ട് പേർക്കും പലതും ഓവർകം ചെയ്യാൻ പറ്റിയില്ലേ..? നമ്മൾക്ക് രണ്ട് പേർക്കും അതിലെല്ലാം ഇപ്പോളും വിഷമം ഉണ്ട്. പക്ഷെ അത് മനസ്സിൽ വച്ചു പിന്നെ വരുന്ന സന്തോഷം നമ്മൾ അറിയുന്നില്ലേ…? അത് പോലെ അവളും ഓക്കേ ആകും..’
ഞാൻ പറഞ്ഞു
‘അതേ.. പക്ഷെ പ്രണയിക്കുന്ന ആൾ നഷ്ടം ആകുന്നത് നല്ല പെയിൻഫുൾ അല്ലേ..? അതും ഇഷ്ടം ഒന്ന് പറയാൻ പോലും പറ്റിയില്ല..’
ഇഷാനി സങ്കടത്തോടെ പറഞ്ഞു
‘അത് അവളുടെ മിസ്റ്റേക്ക് ആണ്.. ഞാൻ തന്നെ അവളോട് ഇവന്റെ കാര്യം ഒക്കെ സംസാരിച്ചിട്ടുണ്ട്. അവൾ താല്പര്യം ഇല്ലാത്ത പോലെയാണ് അന്നൊക്കെ റിപ്ലൈ തന്നത്. ഇഷ്ടം ഉണ്ടേൽ അത് പ്രകടിപ്പിക്കണം.. അല്ലാതെ മൂടി വച്ചിട്ടും മാറ്റി വച്ചിട്ടും ഒന്നും കാര്യമില്ല.. ഇനിയിപ്പോ ഈ റിഗ്രറ്റ് മനസിൽ ഇട്ടു അവൾ ജീവിക്കണം.. കഷ്ടമാണ്. പക്ഷെ എന്ത് ചെയ്യാൻ പറ്റും…’
ഞാൻ പറഞ്ഞു