അവനെ എല്ലാവരും അവസാനമായി കണ്ടോണ്ട് ഇരിക്കുമ്പോ ആണ് കലങ്ങിയ കണ്ണുകളോടെ ക്രിസ്റ്റി അവിടേക്ക് വരുന്നത്. അവളുടെ ഒപ്പം കൃഷ്ണയും ഉണ്ടായിരുന്നു. ഫസ്റ്റ് ഇയർ തൊട്ട് ക്രിസ്റ്റിയുടെ പുറകെ നടന്നതാണ് ടോണി. അവൾക്ക് ഇഷ്ടം ആയിരുന്നില്ല എങ്കിലും അവന് ഇങ്ങനെ ഒരു വിധി ആയതിൽ അവൾക്ക് സങ്കടം ഉണ്ടാവും.. ക്രിസ്റ്റി അവനെ കിടത്തിയ മൊബൈൽ മോർച്ചറിക്ക് അരികിലെത്തി.. അവളുടെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണ് നീർ പൊഴിയാൻ തുടങ്ങി. പൊടുന്നനെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൾ മോർച്ചറിയുടെ ഗ്ലാസ്സിലേക്ക് അലറി കരഞ്ഞു കൊണ്ട് വീണു..
ആ കാഴ്ച അവിടെ നിന്ന എല്ലാവരുടെയും നെഞ്ച് പിടച്ചു. പറയാതെ വച്ചിരുന്ന പ്രണയം ആണ് അവളുടെ കരച്ചിലായ് ഇപ്പൊ ഒഴുകുന്നത്. അവൻ അവളുടെ ഉള്ളിലെ സ്നേഹം ഒരിക്കലും അറിഞ്ഞില്ലല്ലോ എന്നോർത്തപ്പോ എനിക്കും വല്ലാണ്ട് സങ്കടം വന്നു. ക്രിസ്റ്റി അവന്റെ പേരെടുത്തു വാവിട്ട് കരയാൻ തുടങ്ങിയപ്പോൾ അവിടെ ചുറ്റും നിന്ന എല്ലാവരും കരയാൻ തുടങ്ങി… ഞാൻ പിന്നെ അധികം നേരം അവിടെ നിന്നില്ല. ഇത്തരം സാഹചര്യങ്ങൾ എന്നെ അനിയുടെയും മോളുടെയും മരണം ഓർമിപ്പിക്കും…
ഇഷാനിയേയും കൂട്ടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി. ഇഷാനി നല്ല കരച്ചിൽ ആയിരുന്നു പുറത്തു ഇറങ്ങിയപ്പോൾ. അവൾ മാത്രമല്ല അവിടെ നിന്ന ഒട്ടുമിക്ക പെൺകുട്ടികളും കരഞ്ഞിരുന്നു. ഇഷാനിയെ ഞാൻ ഒരുവിധം ആശ്വസിപ്പിച്ചു റെഡിയാക്കി. ആൾ ഓക്കേ ആയെങ്കിലും അവളുടെ ഉള്ളിൽ എന്തോ ഒരു സങ്കടം കിടപ്പുണ്ടായിരുന്നു.. വീട്ടിൽ വന്നിട്ടും അവളുടെ മൂഡോഫ് മാറിയില്ല എന്നെനിക്ക് തോന്നി. നാളെ അവൾ നാട്ടിലേക്ക് പോകാൻ ഇരുന്നതാണ്.. എക്സാമും പ്രോജക്റ്റും എല്ലാം കഴിഞ്ഞല്ലോ. പക്ഷെ വൈകുന്നേരം അവൾ വീട്ടിൽ വിളിച്ചിട്ട് കുറച്ചു ദിവസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് പടന്നുന്നത് ഞാൻ കേട്ടൂ. എന്നോട് അവൾ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല.. എനിക്ക് ആണെങ്കിലും അവൾ പോകുന്നത് വിഷമം ഉള്ള കാര്യമാണ്. ഇപ്പൊ അവൾക്കും നാട്ടിൽ പോയി കുറച്ചു ദിവസം മാറി നിൽക്കാൻ വയ്യ എന്ന അവസ്‌ഥ ആയി..