ഞാൻ പറഞ്ഞു
‘ഫൈൻ… അതാണ് എങ്കിൽ അങ്ങനെ.. അത് വച്ചു നീ അവളോട് സംസാരിക്കു.. സക്സസ്സ് ആകില്ലായിരിക്കും ഒരുപക്ഷെ.. എന്നാലും നിന്റെ ഉള്ളിൽ ഉള്ളത് അവൾ അറിയുമല്ലോ…’
രേണു എനിക്ക് ധൈര്യം പകർന്നു തന്നു.. കോളേജിൽ വച്ചു അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. എന്തൊക്കെ സംസാരിക്കണം എന്നൊക്കെ ഞാൻ ഉള്ളിൽ കുറിച്ച് വച്ചു. കോളേജിൽ വച്ചു സംസാരിക്കുമ്പോ ഉള്ള ഏറ്റവും വലിയ പ്രശ്നം കൃഷ്ണ ആണ്.. അവളുടെ കണ്ണ് വെട്ടിച്ചു വേണം ഇഷാനിയോട് മിണ്ടാൻ.. അപ്പോളാണ് ഞാൻ ഓർത്തത് ഇപ്പൊ അവൾ ബുക്ക് സ്റ്റാളിൽ ഉണ്ടാകും.. അവിടെ ചെന്നാൽ സ്വൈര്യമായി സംസാരിക്കാം.. വീട്ടിലോട്ട് വിട്ട ബൈക്ക് ഞാൻ തിരിച്ചു അവളുടെ ഷോപ്പിലേക്ക് പോയി
എന്റെ ഊഹം ശരിയാണ് ഇഷാനി അവിടെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഞാൻ ചെന്ന സമയം കടയിൽ ആളുകൾ ഒന്നും ഇല്ലായിരുന്നു.. ഞാൻ ഓണർ ചേച്ചിയെ ചിരിച്ചു കാണിച്ചിട്ട് അവൾ ഇരിക്കുന്ന സൈഡിലേക്ക് പോയി.. സാധാരണ ഇവിടെ എപ്പോ വന്നാലും അവളുടെ കയ്യിൽ ഏതെങ്കിലും ബുക്ക് കാണും.. പക്ഷെ ഇപ്പോൾ അവൾ അടുത്തുള്ള ചെറിയൊരു ടീപ്പോയിൽ കൈ വച്ചു അതിൽ തല ചായ്ച്ചു കിടക്കുകയാണ്.. എന്റെ കാൽപെരുമാറ്റം കേട്ട് കസ്റ്റമർ ആണെന്ന് കരുതി അവൾ പെട്ടന്ന് എഴുന്നേറ്റ്..
കസ്റ്റമർക്ക് പകരം എന്നെ കണ്ടപ്പോ അവൾക്ക് ചെറിയൊരു ഞെട്ടൽ ഉണ്ടായി.. അവളുടെ കണ്ണുകളിൽ നനവ് ഉള്ളതായി എനിക്ക് തോന്നി. അവൾ തനിയെ ഇരുന്നു കരയുവായിരുന്നോ…?
‘ഞാൻ ഇപ്പോൾ വന്നത് ഡിസ്റ്റർബ്ൻസ് ആയോ..?