‘എന്തായാലും കൊള്ളാം.. ഈ കാര്യത്തിൽ ഇഷാനിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.. ആർക്കായാലും ഇതൊന്നും സഹിക്കാൻ പറ്റില്ല..’
രേണു പറഞ്ഞു
‘അല്ലേലും അവളുടെ ഭാഗത്തു കുറ്റം ഒന്നുമില്ല. എല്ലാം എന്റെ പ്രശ്നം ആണ്..’
‘ഇതിനിപ്പോ എന്താടാ ഒരു സൊല്യൂഷൻ..? വേറെ എന്തേലും വിഷയം ആയിരുന്നേൽ ഞാൻ പോയി അവളെ കൺവിൻസ് ആക്കിക്കാമായിരുന്നു.. ഇത് പക്ഷെ അങ്ങനെ നടക്കൂല.. നീ തന്നെ അവളോട് സംസാരിച്ചു ക്ലിയർ ആക്കണം…’
‘ഇതിന് സൊല്യൂഷൻ ഒന്നുമില്ല ജിമിക്കി.. അതിനല്ല ഞാൻ നിന്നോട് ഇതെല്ലാം പറഞ്ഞത്. നീ അറിയണം എന്ന് തോന്നി. അത് കൊണ്ട് മാത്രമാണ്.. അവളോട് ഇനി സംസാരിച്ചിട്ട് ഒന്നും കാര്യമില്ല..’
ഞാൻ പറഞ്ഞു
‘അവളെ പോലൊരു പെൺകൊച്ചു ഇതൊക്കെ വലിയ കാര്യമായി തന്നെ എടുക്കും.. പിന്നെ അവളുടെ ഉള്ളിൽ ചെറിയ ഇഷ്ടം എങ്കിലും ബാക്കി ഉണ്ടേൽ നിനക്ക് ഒരു സ്കോപ്പ് ഉണ്ട്..’
‘ഒരു കോപ്പുമില്ല.. അവളെ പോലൊരു കൊച്ചിനെ ഒന്നും ഞാൻ ഡിസേർവ് ചെയ്യുന്നില്ല..’
ഞാൻ ആത്മാർത്ഥമായി പറഞ്ഞു
‘നിനക്ക് അവളെ മറക്കാൻ പറ്റുമോ..? എനിക്ക് തോന്നുന്നില്ല. നീ ഇതിന്റെ നൂറിൽ ഒന്ന് പോലും ആരോടും അറ്റാച്ചിട് ആയി ഞാൻ കണ്ടിട്ടില്ല.. ഇവൾ നിന്റെ മനസ്സിൽ നിന്ന് പോകില്ല.. എനിക്ക് ഉറപ്പാണ്..’
രേണു ഉറപ്പിച്ചു പറഞ്ഞു
‘അതെനിക്ക് അറിയാം.. ‘
‘അപ്പോൾ മറക്കാൻ പറ്റില്ല എങ്കിൽ നിനക്ക് ഒരു ചാൻസ് എടുത്തൂടെ..?
‘ഞാൻ പറഞ്ഞില്ലേ ഞാൻ അവളെ ഡിസേർവ് ചെയ്യുന്നില്ല എന്ന്.. ബട്ട് അവളെ മിസ്സ് ചെയ്യുന്നുമുണ്ട്.. പഴയ പോലെ ജസ്റ്റ് ഒരു ഫ്രണ്ട് ആയെങ്കിലും അവളുടെ ഉള്ളിൽ ഞാൻ ഉണ്ടായാൽ മതിയായിരുന്നു.. ഇപ്പോൾ അതേ ഞാൻ ആഗ്രഹിക്കുന്നുള്ളു…’