‘നീ എന്തിനാ കരയുന്നെ..? ഞാൻ വഴക്ക് പറഞ്ഞ കൊണ്ടാണോ..?
ഞാൻ അവളെ ആശ്വസിപ്പിച്ചു
‘സോറി.. ഞാൻ ശ്രദ്ധിച്ചില്ല…’
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു
‘അത് പോട്ടെ.. ഇതൊക്കെ നീ ശ്രദ്ധിക്കണ്ടേ.. നിനക്ക് എന്തേലും പറ്റിയാലോ എന്ന പേടി കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.. നിന്നെ വിഷമിപ്പിക്കാൻ അല്ല..’
ഞാൻ അവളെ തോളത്തു തട്ടി ആശ്വസിപ്പിച്ചു
‘എനിക്കറിയാം….’
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
‘പിന്നെ എന്തിനാ കരയുന്നെ..? നീ ഇങ്ങനെ കരയാതെ.. എനിക്ക് കൂടി വിഷമം വരുന്നു..’
ഞാൻ പറഞ്ഞു
‘എന്നോട്… വീട്ടിൽ പൊക്കോളാൻ.. പറഞ്ഞില്ലേ…?
അവൾ ഏങ്ങലടിച്ചു ചോദിച്ചു
‘അയ്യേ അത് ഞാൻ അപ്പോൾ ദേഷ്യത്തിൽ പറഞ്ഞതല്ലേ.. എന്റെ പൊന്ന് എങ്ങും പോകണ്ട..’
ഞാൻ അവളുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ പൊക്കോളാം…’
പിന്നെയും അവളുടെ കണ്ണിൽ നിന്നും കണ്ണ്നീർ ഒഴുകി
‘വേണ്ട. അതിന് ഞാൻ വിട്ടിട്ട് വേണ്ടേ.. കരയാതെ…’
ഞാൻ കണ്ണ് തുടച്ചു..
‘ഇനി… ഞാൻ… ശ്രദ്ധിച്ചോളാം…’
ഏങ്ങലടിച്ചു അവൾ പറഞ്ഞു
‘ശരി.. സമ്മതിച്ചു.. കരച്ചിൽ ഒന്ന് നിർത്താമോ…?
ഞാൻ അവളുടെ സങ്കടം മാറ്റാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
കരച്ചിൽ വന്നാൽ പിന്നെ അവൾക്ക് അത് നിയന്ത്രിക്കാൻ പാടാണ്. ഏങ്ങലടിച്ചു കരഞ്ഞോണ്ട് ഇരിക്കും. കരച്ചിൽ മാറ്റാൻ ഞാൻ അവളുടെ കവിളിൽ ചേർത്ത് പിടിച്ചു ചുണ്ടിൽ പെട്ടന്നൊരു ഉമ്മ കൊടുത്തു. ഉമ്മ കൊടുത്ത സെക്കന്റ് പെട്ടന്ന് അവളൊന്ന് കരച്ചിൽ നിർത്തിയെങ്കിലും പിന്നെയും ഏങ്ങലടി തുടർന്ന്.. അപ്പോൾ ഞാൻ പിന്നെയും മുത്തി..