‘എടാ മോനെ.. എന്താ ഈ വഴിയൊക്കെ…?
അവൾ എണീക്കാതെ തന്നെ എന്നോട് ചോദിച്ചു..
‘ചുമ്മാ ഈ വഴി പോയപ്പോ ഇവിടെ ഒന്ന് കേറിയതാ..’
കട്ടിലിന്റെ ഒരു ഓരത്ത് കിടന്നു കൊണ്ട് ഞാൻ പറഞ്ഞു
‘ഈ വഴി നീ എങ്ങോട്ട് പോകാൻ..? ഇങ്ങോട്ട് വന്നതാ എന്ന് സമ്മതിച്ചു താഡാ…’
‘പിന്നെ.. ഈ വഴി നിന്റെ വീട്ടിലേക്ക് മാത്രം ഉള്ളതല്ലേ..’
ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു കളിയാക്കാൻ തുടങ്ങി.. അവളുമായി സംസാരിച്ചു മിനിറ്റുകൾക്ക് ഉള്ളിൽ ഞാൻ ഓക്കേ ആയി.. അതങ്ങനെ ആണ്..
അതിനിടയിൽ അവളുടെ അമ്മ ഞങ്ങൾക്ക് കുടിക്കാൻ ഒക്കെ ജ്യൂസ് ഇട്ട് കൊണ്ട് വന്നു തന്നു. അതൊക്കെ കുടിച്ചു ജോളി മൂഡിൽ ഇരുന്നപ്പോ ആണ് ഞാൻ ഇഷാനിയുടെ കാര്യം അവളോട് പറയുന്നത്. ക്രിസ്തുമസ് അവധിക്ക് ഞങ്ങൾക്ക് ഇടയിൽ നടന്നത് അപ്പോളാണ് രേണു അറിയുന്നത്. കഥ ആദ്യം കേട്ട് വന്നപ്പോൾ ഞാനും ഇഷാനിയും സെറ്റ് ആയ സന്തോഷം അവളുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ കഥ കൃഷ്ണയിൽ എത്തിയപ്പോ അത് മാറി.. ആ കാര്യവും അവൾ ഇപ്പോൾ ആണ് അറിയുന്നത്..’
‘പൊന്ന് മൈരേ നീ എന്തൊക്കെ ആണ് കാണിച്ചു കൂട്ടിയത്…?
അവൾ വിഷമത്തിലും എന്നെ ശകാരിച്ചു
‘അറിയില്ല.. മനഃപൂർവം അല്ല. പക്ഷെ ഇങ്ങനെ ഒക്കെ ആയിപ്പോയി അവസാനം..’
ഞാൻ പറഞ്ഞു
‘എടാ എന്നാലും കൃഷ്ണ…? ലക്ഷ്മിയുടെ സ്വഭാവം നന്നായി അറിയുന്ന നീ തന്നെ അവളുടെ അടുത്ത് ഉണ്ടാക്കാൻ പോയത് ഓർത്താണ് എനിക്ക്……’
‘സത്യം ആടി ഞാൻ പറഞ്ഞെ.. ഞാൻ നല്ല കിണ്ടി ആയിരുന്നു അടിച്ചിട്ട്.. അങ്ങനെ പറ്റി പോയതാ..’