‘ടാ.. ഇഷാനി എത് ഗ്രൂപ്പിൽ ആ…?
ഞാൻ അവനോട് ചോദിച്ചു
‘ആഷിയും പാത്തുവും അവളെ അവരുടെ ഗ്രൂപ്പിൽ ആക്കിയിട്ടുണ്ട്..’
രാഹുൽ അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ആശ്വാസം കിട്ടി..
പിറ്റേന്ന് ഞാൻ കോളേജിൽ പോയി.. ഇഷാനി പതിവ് പോലെ മൈൻഡ് ആക്കിയില്ല. കൃഷ്ണ സദാ സമയവും കൂടെ തന്നെ ഉണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും അത് പോലൊക്കെ മുന്നോട്ടു പോയി. പ്രൊജക്റ്റ് സെറ്റ് ആക്കണം എന്ന് പറഞ്ഞു കൃഷ്ണ ധൃതി കൂട്ടുന്നുണ്ടായിരുന്നു.. അതിന് ഇനിയും മാസങ്ങൾ കിടക്കുവാ.. പിന്നെ ഇവൾ എന്തിനാ ഇത്ര ധൃതി പിടിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല..
കോളേജ് അവധി ഉള്ള ദിവസം ഒക്കെ ഞാൻ ഓഫിസിൽ പോയി ഇരിക്കും. അവിടുത്തെ കാര്യങ്ങളിൽ ഒക്കെ എനിക്ക് കുറച്ചു ഉത്തരവാദിത്തം വന്നു തുടങ്ങി. വൈകി ആണ് അവിടുന്ന് മിക്കപ്പോഴും വീട്ടിൽ വരുന്നതും.. എന്റെ മാറ്റം ഫൈസി ശ്രദ്ധിച്ചിരുന്നു. ഇഷാനി ആയി പിന്നെയും ഉടക്ക് ആയത് ഞാൻ അവനോട് പറഞ്ഞു. അവൻ സ്ട്രോങ്ങ് ആയി ഇരിക്കാൻ കുറെ സംസാരിച്ചു എന്നെ ഓക്കേ ആക്കാൻ ഒക്കെ നോക്കി. പക്ഷെ ഞാൻ ഫുള്ളി ഓക്കേ ആയിരുന്നില്ല..
ഒരു തവണ ഞാൻ കുറച്ചു നേരത്തെ ഇറങ്ങി.. നേരെ പോയത് രേണുവിന്റെ വീട്ടിലേക്കാണ്. അവളോട് മര്യാദക്ക് സംസാരിച്ചിട്ട് കുറെ ആയിരുന്നു. കോളേജിൽ വച്ചു കാണുമെങ്കിലും സംസാരം ഒന്നും നടക്കില്ലായിരുന്നു അവിടെ വച്ചു.. അവളുടെ വീട്ടിലോട്ട് ചെല്ലുന്നതും കുറെ നാൾ കൂടിയാണ്.. ഞാൻ ചെന്നപ്പോ അവിടെ അവളുടെ അമ്മയും ചേച്ചിയും ഉണ്ടായിരുന്നു.. രേണുവിന്റെ ചേച്ചി ഡോക്ടർ ആണ്. രേണു മുകളിൽ മുറിയിൽ ആയിരുന്നു.. ഞാൻ അവിടേക്ക് ചെന്നപ്പോ അവൾ കട്ടിലിൽ കിടന്നു എന്തോ വായിക്കുവായിരുന്നു.. എന്നെ പെട്ടന്ന് കണ്ടപ്പോ അവൾക്ക് അത്ഭുതം തോന്നി