‘ഹിഹിഹി ഇത് ഞാൻ അറിഞ്ഞില്ല.. നീ എനിക്ക് ഒരു സൂചന തന്നിരുന്നേൽ ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞേനെ.. ഇനിയിപ്പോ ഒന്നൂടെ പറയമെന്ന് വച്ചാൽ കൃഷ്ണയേ പേടിച്ചു അവളെന്നെ ബ്ലോക്ക് ചെയ്തു പോയി..’
രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു
‘ഒന്ന് പോടാ കള്ള് കുടിയാ..’
ഇഷാനി ഞങ്ങൾ രണ്ട് പേരും കളിയാക്കുന്നത് കൊണ്ട് മുഖം വീർപ്പിച്ചു ഇരുന്നു.. കുറച്ചു കഴിഞ്ഞു അവൻ പതിയെ വെള്ളമടി സെറ്റപ്പ് നടക്കുന്ന ഏരിയയിലേക്ക് പോയി. ഞാനും ഇഷാനിയും അവിടെ തനിച്ചു ഇരുന്നു..
‘ചെറ്റ..’
ഇഷാനി പിറുപിറുത്തു
‘എന്താ…?
കളിയാക്കിയതിന് അവൾ തെറി വിളിച്ചത് ആണെന്നാണ് ഞാൻ കരുതിയത്.
‘നിന്നെ അല്ല. ബാക്കിൽ നോക്ക്..’
ഇഷാനി പറഞ്ഞപ്പോ ഞാൻ പാളി നോക്കി. അലക്സ് ആണ്.. ഫൈസിയുടെയും ഷോണിന്റെയും ഒക്കെ ക്ലാസ്സ്‌മേറ്റ് ആയ അലക്സ്..
‘ഓ അവനോ..?
ഞാൻ ചോദിച്ചു
‘ചെറ്റ പട്ടി നായിന്റെ മോൻ..’
ഇഷാനി പല്ല് കടിച്ചു അവനെ നല്ല ചീത്ത പറഞ്ഞു. അവൾ ആദ്യമായ് ആണ് ഒരാളെ ഇത്രയും ചീത്ത പറയുന്നത്. അതിന് കാരണവും ഉണ്ട്. ഇവൻ ആണ് കോളേജിൽ ഇഷാനിയെ കുറിച്ച് ഇല്ലാത്തത് ഒക്കെ പറഞ്ഞു നടന്നോണ്ട് ഇരുന്നത്. പ്രൊപ്പോസ് ചെയ്തപ്പോ റിജക്റ്റ് ചെയ്തത് അല്ലാതെ അവനുമായി യാതൊരു ബന്ധവും അവൾക്ക് ഇല്ലായിരുന്നു. ഇഷാനി അവനെ നോക്കുന്നത് അലക്സ് ശ്രദ്ദിച്ചു. അത് കൊണ്ട് ആവണം അവൻ പതിയെ ഞങ്ങളുടെ മുന്നിൽ നിന്നും സ്‌കൂട്ട് ആയി
‘അവൻ പോയി..’
ഞാൻ പറഞ്ഞു
‘എനിക്ക് കാണുന്നതേ കലിയാ. മോന്ത പിടിച്ചു ഉരയ്ക്കാൻ തോന്നും..’
ഇഷാനി ദേഷ്യം അടക്കാൻ പറ്റാതെ പറഞ്ഞു