‘എന്താ ഒരു വിറയൽ….?
ഞാൻ അവളുടെ വിറയ്ക്കുന്ന കൈകളിൽ തടവി കൊണ്ട് ചോദിച്ചു
‘ഒന്നുമില്ലടാ….’
അവൾ പിന്നെയും അത് തന്നെ ആവർത്തിച്ചു
‘അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞു പോകാതെ… എന്താ കാര്യം എന്ന് എനിക്ക് അറിയാം.. നൈസ് ആയിട്ട് രക്ഷപെടാതെ…’
ഞാൻ കയ്യിൽ പിടിച്ചു വലിച്ചു അവളെ അടുത്തേക്ക് ചേർത്ത് നിർത്തി
‘അപ്പോൾ എങ്ങനാ കാര്യങ്ങൾ…..?
ഞാൻ ചോദിച്ചു
‘എന്താ……?
അവൾ വിറയോടെ ചോദിച്ചു..
‘ഓ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ.. ബെറ്റ് തോറ്റില്ലേ… ഇനി ഞാൻ പറഞ്ഞത് താ…’
ഞാൻ പറഞ്ഞു
‘അത്.. അത് തരാം…’
അവൾ മടിയോടെ പറഞ്ഞു
‘എന്നാൽ കാണിക്ക്..’
ഞാൻ അവളുടെ രണ്ട് കയ്യിലും പിടിച്ചു കൊണ്ട് പറഞ്ഞു
‘കാണിക്കാം. പിന്നെ കാണിക്കാം..’
ഇഷാനി അവളുടെ സ്‌ഥിരം ഉടായിപ്പ് ഇറക്കാൻ തുടങ്ങി
‘പിന്നെ ഒന്നുമില്ല. ഇപ്പൊ അങ്ങ് കാണിച്ചാൽ മതി..’
ഞാൻ പറഞ്ഞു
‘കാണിക്കാം എന്നെ പറഞ്ഞുള്ളു ഞാൻ. എപ്പോ കാണിക്കും എന്ന് പറഞ്ഞില്ല. ഞാൻ കാണിക്കാം.. ഉറപ്പായും.. ‘
ഇഷാനി പറഞ്ഞു
‘ബെറ്റ് ഞാനാണ് ജയിച്ചത്. അപ്പോൾ ഞാൻ പറയുമ്പോ കാണിക്കണം.. അതാണ് അതിന്റെ രീതി..’
‘ആ രീതി എനിക്ക് പറ്റില്ല..’
അവൾ എടുത്തടിച്ച പോലെ പറഞ്ഞു
‘വാക്കിന് വില വേണം…’
ഞാൻ ദേഷ്യത്തോടെ പറഞ്ഞു
‘വാക്ക് തെറ്റിച്ചില്ല. കാണിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ കാണിക്കാം നിന്നെ.. ഇപ്പൊ പറ്റില്ല..’
അവൾ കുറച്ചു മയത്തിൽ പറഞ്ഞു
‘എനിക്ക് ഇപ്പൊ കാണണം. പിന്നെ എനിക്ക് കാണണ്ട..’
ഞാൻ വാശി പിടിച്ചു