വീട്ടിൽ വന്നു കഴിഞ്ഞും ഞാൻ ഈ കാര്യം എടുത്തിട്ടില്ല. മനഃപൂർവം ആയിരുന്നു. അവൾ ടെൻഷൻ അടിച്ചു നടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. ഞാൻ ബെറ്റിന്റെ കാര്യം മറന്നു പോകണേ എന്ന് അവൾ പ്രാർത്ഥിക്കുന്നുണ്ടാവും.. വീട്ടിൽ വന്നിരുന്നു കഴിഞ്ഞു കുറച്ചു നേരം ഞാൻ സാധാരണ പോലെ പെരുമാറി. പിന്നെ ഞാൻ പതിയെ അവളെ അടുത്തേക്ക് വിളിച്ചു..
‘ഡീ ഇങ്ങോട്ട് ഒന്ന് വന്നെ…’
ഞാൻ അവളെ വിളിച്ചു
ഇഷാനി വരുന്നത് കണ്ടിട്ട് എനിക്ക് ഉള്ളിൽ ചിരി പൊട്ടി. എന്തോ കള്ളത്തരം കാണിച്ചത് ടീച്ചർ അറിഞ്ഞിട്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്ന കുട്ടികളെ പോലെ മുഖം ഒക്കെ വാടി വിറച്ചു ആണ് അവൾ എന്റെ അടുത്ത് വന്നത്. ഞാൻ പക്ഷെ ചിരി ഉള്ളിലടക്കി വച്ചു
‘ഡ്രസ്സ് വല്ലോം വാങ്ങണോ…? നാളെ കല്യാണത്തിനും റിസെപ്ഷനും ഒക്കെ..?
ഞാൻ അവളോട് ചോദിച്ചു
‘ഓ.. ഡ്രസ്സ്.. വേണ്ടടാ.. ഇടാൻ ഉള്ളത് ഉണ്ട്..’
ഞാൻ മറ്റേ കാര്യത്തിന് അല്ല വിളിച്ചത് എന്ന് അറിഞ്ഞപ്പോ അവൾക്ക് ശ്വാസം ഒരല്പം വീണു.
‘എന്ത് പറ്റി..? വയ്യേ നിനക്ക്..?
അവളുടെ വിക്കി വിക്കിയുള്ള പറച്ചിൽ കേട്ട് ഞാൻ ചോദിച്ചു
‘ഇല്ല.. കുഴപ്പമൊന്നുമില്ല..’
അവൾ പറഞ്ഞു
‘അവിടുന്ന് വരുമ്പോ തൊട്ട് എന്തോ മൂഡോഫ് ഉണ്ടല്ലോ..? എന്താടി…?
കാര്യം അറിയാമായിരുന്നിട്ടും ഞാൻ ചുമ്മാ ചോദിച്ചു
‘ഒന്നുമില്ലടാ… നിനക്ക് തോന്നുന്നതാ..’
അത് പറഞ്ഞു ഇഷാനി തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു
‘ഒന്ന് നിന്നെ….’
‘എ… എന്നാടാ…..?
ഇഷാനിയുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു