‘ഇനി മേലാൽ അവനെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തേക്കരുത്.. അങ്ങനെ വല്ലോം ഉണ്ടായെന്നു ഞാൻ അറിഞ്ഞാൽ……’
അവിടെ നിന്നും കൃഷ്ണ ഒരു പോക്കായിരുന്നു.. വായിൽ വന്നത് എല്ലാം പറഞ്ഞു കൃഷ്ണ ആ പെണ്ണിനെ മാനസികമായി പീഡിപ്പിച്ചു.. അവൾ രാഹുലിന്റെ കാമുകി ആയി അഭിനയിക്കുന്നത് ഞങ്ങൾ എല്ലാം വാ പൊളന്നു നോക്കി ഇരുന്നു.. നല്ല ഫയറിങ് കഴിഞ്ഞു കൃഷ്ണ തന്നേ കോൾ കട്ടാക്കി..
‘കരഞ്ഞു…’
കൃഷ്ണ ഞങ്ങളോട് പറഞ്ഞു.. അവളുടെ ഊക്കിന്റെ പവറിൽ രേവതി കരഞ്ഞു എന്ന്..
‘എനിക്ക് മനസ്സ് മാറിയാൽ പോലും ഇനി അവിടെ ഒരു ചാൻസ് ഇല്ലല്ലോ.. മഹാപാപി…’
രാഹുൽ അവളോട് പറഞ്ഞു
‘അങ്ങനെ നിനക്ക് മനസ്സ് മാറി തിരിച്ചു അവളുടെ അടുത്ത് പോകാതെ ഇരിക്കാനാണ് ഇപ്പൊ ഈ ഡോസ് കൊടുത്തത്.. ഇനി അവൾ നിന്നെ വഴിയിൽ കണ്ടാൽ പോലും തിരിഞ്ഞു ഓടും..’
കൃഷ്ണ പറഞ്ഞു
‘അവൾക്ക് നിന്നെ അറിയാം ഇൻസ്റ്റ വഴി. അന്ന് കണ്ടപ്പോ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് നിന്നെ പറ്റി. നമ്മൾ ഇഷ്ടത്തിൽ ആണെന്ന് നീ പറഞ്ഞപ്പോ അവളുടെ കിളി പോയ് കാണും..’
രാഹുൽ കൃഷ്ണയോട് പറഞ്ഞു
‘അവളുടെ കിളിയും കിളിക്കൂടും എല്ലാം പറന്നു പോയിട്ടുണ്ട്..’
കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു
രാഹുലിനെ തേച്ചിട്ട് പോയതിന് അവൾക്ക് അത് കിട്ടണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയിരുന്നു. അതിന് നല്ലൊരു പണി തന്നെ ആണ് കൃഷ്ണ കൊടുത്തത്.
എല്ലാവർക്കും സന്തോഷം ആയ കാര്യം ആയിരുന്നു കൃഷ്ണ ചെയ്തത് എങ്കിലും ബെറ്റ് തോറ്റത് കൊണ്ട് ഇഷാനിക്ക് നല്ല അസ്വസ്‌ഥത ഉണ്ടായിരുന്നു.. അവൾ അത് മാക്സിമം പുറത്തു കാണിക്കാതെ വച്ചു.. വീട്ടിൽ ചെല്ലുന്ന വരെ ഞാൻ ആ കാര്യം എടുത്തിട്ടില്ല. ഞാൻ അത് എടുത്തിടും എടുത്തിടും എന്നോർത്തു ഇഷാനി നല്ലത് പോലെ ടെൻഷൻ അടിച്ചു. വെറുതെ ഈ കാര്യത്തിന് ബെറ്റ് വക്കാൻ പോയ സമയത്തെ ഇഷാനി ശപിച്ചു