പലരും ആദ്യമായാണ് അവന്റെ വീട്ടിൽ വരുന്നത്. പ്രത്യേകിച്ച് ഫാത്തിമ. അവൾ ഒരു മരുമകളുടെ സ്വാതന്ത്ര്യത്തോടെ ആ വീട്ടിൽ എല്ലാവരോടും പെരുമാറി.. ഫുഡ് അടി ഒക്കെ കഴിഞ്ഞു ഞങ്ങൾ മുകളിലുള്ള ഫൈസിയുടെ റൂമിൽ കയറി ഇരുന്നു.. പിന്നെ തീ പാറുന്ന ചീട്ട് കളി ആയിരുന്നു അവിടെ.. ശ്രുതിയും ഇഷാനിയും ആയിരുന്നു മെയിൻ കഴുതകൾ. അവർക്ക് രണ്ട് പേർക്കും ചീട്ട് കളിച്ചു എക്സ്പീരിയൻസ് കുറവാണ്.. ഇത് വരെ കഴുത ആകാത്തത് ഞാനും ആഷിയും കൃഷ്ണയും മാത്രം. രാഹുൽ ഒരു തവണ കഴുത ആയി.. കുറെ തവണ കളിച്ചിട്ടും ഞങ്ങൾ മൂന്ന് പേരും കഴുത ആകാതെ പിടിച്ചു നിന്നു..
‘നീ നാളെ ഫൈസിയുടെ കല്യാണത്തിന് വരണുണ്ടോ..?
ഞാൻ ചീട്ട്കളിക്ക് ഇടയിൽ രാഹുലിനോട് ചോദിച്ചു
‘ഞാൻ വൈകിട്ട് റിസെപ്ഷന് കാണും..’
അവൻ പറഞ്ഞു
ഞങ്ങളുടെ കൂട്ടത്തിൽ ഫൈസിയുടെ കല്യാണം ക്ഷണം ഉള്ളത് എനിക്കും രാഹുലിനുമാണ്. പിന്നെ ഇഷാനിക്കും.. ഞങ്ങൾ കല്യാണത്തിനും അത് കഴിഞ്ഞു റിസെപ്ഷനും പോകാമെന്നു തീരുമാനിച്ചിരുന്നു..
ചീട്ട് കളി അതിനിടെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഞാനും ആഷിയും കൃഷ്ണയും കഴുത ആകാതെ മാക്സിമം പിടിച്ചു നിന്നു. ഞങ്ങളെ കഴുത ആക്കാൻ ബാക്കി ഉള്ളവർ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല…
‘ഇഷാനി നീ അവന്റെ അടുത്തൂന്ന് മാറി ഇരിക്ക്.. നീയാണ് അവനെ ജയിപ്പിക്കുന്നത്..’
ഫാത്തിമ ഇഷാനിയോട് പറഞ്ഞു
‘ഇത് മടുത്തു.. വേറെ എന്തേലും കളിക്കാം..’
കഴുത ആയി വശം കെട്ടിട്ടാണ് ശ്രുതി അത് പറഞ്ഞത്…
‘വേറെ എന്ത് കളിക്കാൻ..? UNO ഉണ്ടോടാ ഇവിടെ..?
UNO കാർഡ് ഉണ്ടോന്ന് രാഹുൽ ആഷിയോട് ചോദിച്ചു. ഇല്ല എന്ന് അവൻ തലയാട്ടി..