‘നിനക്ക് ഇതിന്റെ ഒന്നും ചരിത്രം ശരിക്കും അറിയാഞ്ഞിട്ടാണ്.. ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി ഒക്കെ വളരെ മോശമാണ്.. സത്യത്തിൽ ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളാണ് എന്റെ അച്ഛൻ.. ഇപ്പോൾ അത് പോലെ അല്കുലുത്ത് പണികൾ ഒന്നും ഇല്ലേലും ഞങ്ങൾ ഈ ഉണ്ടാക്കിയതെല്ലാം ആ രീതിയിൽ ഒക്കെ ആണ്.. അത് കൊണ്ട് തന്നേ എനിക്ക് അച്ഛന്റെ കാശിനോട് ഒരിക്കലും ആർത്തി തോന്നിയിട്ടില്ല..’
‘ചില സ്റ്റോറീസ് ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. നിനക്ക് ദേഷ്യം ആകുമെന്ന് കരുതി അതൊന്നും ചോദിച്ചിട്ടില്ല..’
അവൾ പറഞ്ഞു
‘ദേഷ്യം അല്ല. എനിക്ക് അതൊക്കെ ഒരു തരം ഇറിറ്റേഷൻ ആണ്.. നിന്റെ അപ്പക്ക് ഒക്കെ അറിയാമായിരിക്കും നന്നായി കഥകൾ ഒക്കെ.. ചോദിക്കാൻ ഒന്നും പോകണ്ട കേട്ടോ…’
ഞാൻ അവളോട് പറഞ്ഞു
‘ഇല്ല. ഞാൻ അതൊന്നും ചോദിക്കാൻ പോവൂല..’
അവൾ എനിക്ക് ഉറപ്പ് തന്നു..
‘ഈ കാര്യങ്ങൾ ഒക്കെ കൊണ്ടാണ് എനിക്ക് അച്ഛന്റെ കാശിനോട് താല്പര്യം ഇല്ലാത്തത്.. ഞാൻ വളർന്നത് എല്ലാം ആ കാശ് കൊണ്ട് തന്നേ ആണ്.. പക്ഷെ ഇപ്പൊ എനിക്ക് എന്റെ സ്വന്തം കാലിൽ നിൽക്കാം.. അത് കൊണ്ട് തന്നെ ആ പണം എനിക്ക് ആവശ്യമില്ല.. എന്നാലും കറങ്ങി തിരിഞ്ഞു കമ്പിനിയും ഉത്തരവാദിത്തവും ഒക്കെ എന്റെ തലയിൽ വരുന്നു.. അതൊന്ന് ഒഴിവാക്കാൻ ആണ് ഞാൻ കോളേജിൽ പോകാൻ വരെ തുടങ്ങിയത്.. എന്നാലും രക്ഷയില്ല ചിലപ്പോൾ. ആരുടെ ഒക്കെയോ കണ്ണീരും പ്രാക്കും വീണ കാശാണ് അതെല്ലാം.. അതൊക്കെ നോക്കി നടത്താൻ എനിക്ക് ബുദ്ധിമുട്ട് ആണ്…’