അതും തീർന്നു കഴിഞ്ഞപ്പോ ന്യൂട്രെല്ല രണ്ട് കയ്യിലും കോരി എടുത്തു ഞാൻ അവളുടെ കവിളിൽ തേച്ചു. ഇഷാനിയുടെ മുഖം മുഴുവൻ ഇപ്പൊ ചോക്ലേറ്റ് തേച്ചു പിടിപ്പിച്ചിരിക്കുകയാണ്..
‘എടാ നിനക്ക് ന്യൂട്രെല്ല വേണമെങ്കിൽ പ്ലേറ്റിൽ എടുത്തു തിന്നെടാ. എന്തിനാടാ എന്റെ മോന്തയിൽ തേച്ചു തിന്നുന്നെ..?
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു
‘നിന്റെ മോന്തക്ക് നിന്ന് കഴിക്കുമ്പോ വേറൊരു ടേസ്റ്റ് ഉണ്ട്…’
ഞാൻ അവളുടെ കവിളിൽ നക്കിക്കൊണ്ട് പറഞ്ഞു
‘അയ്യട.. ഞാൻ കുളിച്ചതാ രാവിലെ.. എന്റെ ദേഹത്ത് ചോക്ലേറ്റ് തേക്കാതെ ഒന്ന് പോയെ നീ…’
‘ഒന്നൂടെ കുളിച്ചാൽ മതി..’
ഞാൻ അവളുടെ കഴുത്തിൽ കൈകൾ വച്ചു കവിളിൽ നക്കി. എന്റെ വിരലുകൾ അവളുടെ കവിളിലും നെറ്റിയിലും മൂക്കിലും എല്ലാം ഓടി നടന്നു. അതിന് പിന്നാലെ എന്റെ നാവുകളും. വിരലുകൾ ചോക്ലേറ്റ് തേച്ചു പോയ ഇടങ്ങളിൽ എല്ലാം ഞാൻ നാവ് കൊണ്ട് നക്കി തുടച്ചു. ബ്രെഡ് കടിക്കുന്നത് പോലെ അവളുടെ കവിളിൽ ഞാൻ മെല്ലെ കടിച്ചു വലിച്ചു. ഇഷാനി എതിർപ്പ് ഒന്നും കൂടാതെ നിന്ന് തന്നു. എന്റെ ചോക്ലേറ്റ് തീറ്റി നന്നായി നടന്നോണ്ട് ഇരിക്കുമ്പോ ആണ് കോളിങ് ബെൽ ശബ്ദിച്ചത്.. മൈര് ആരാണോ ഈ രാവിലെ തന്നെ. എനിക്ക് ദേഷ്യം വന്നു.
‘ആരാന്നു പോയി നോക്ക്…’
ഇഷാനി എന്നെ തള്ളി മാറ്റിയിട്ടു ടാപ്പിന് മുന്നിൽ മുഖം കഴുകാൻ പോയി
‘മുഖം കഴുകല്ല്.. ഞാൻ ഇപ്പൊ വരും…’
വിരലിൽ നിന്ന് ചോക്ലേറ്റ് വലിച്ചെടുത്തു കൊണ്ട് ഞാൻ പറഞ്ഞു
ആരാണ് വന്നതെന്ന് നോക്കാൻ പോയി വാതിൽ തുറന്നപ്പോൾ ദേ ഫൈസി. അവനെന്താ രാവിലെ തന്നെ..? ഓഫിസിലെ വല്ല കേസും ആണോ.. അകത്തു കയറിയ ഉടൻ കയ്യിലൊരു കുറിയും തന്നു അവനെന്നെ നിക്കാഹിനു ക്ഷണിച്ചു..