‘അവിടുത്തെ കാര്യം ഓർത്തണോ നിന്റെ ടെൻഷൻ..?
കൃഷ്ണ ചോദിച്ചു
‘ അതേ.. കുറെ പ്രശ്നം ഉണ്ട് അവിടെ.. എനിക്ക് ആണേൽ അതിൽ ഒന്നും ശ്രദ്ധിക്കാനും വയ്യ.. മൊത്തത്തിൽ എന്ത് ചെയ്യണം എന്നറിയില്ല..’
ഞാൻ പറഞ്ഞു
‘ ഫിനാൻഷ്യലി എന്തേലും പ്രശ്നം ആണേൽ ഞാൻ അച്ഛനോട് ചോദിച്ചു….’
‘ഹേയ് അതൊന്നും അല്ല.. അതല്ല പ്രശ്നം.. വേറെ കുറച്ചു ലീഗൽ പ്രോബ്ലംസ് ആണ്.. ക്യാഷ് ഒന്നുമല്ല..’
അവൾ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുമ്പ് ഞാൻ കയറി പറഞ്ഞു
‘ നീ ആദ്യമായി ആണ് കമ്പിനിയിലെ കാര്യം ഒക്കെ സംസാരിക്കുന്നത് കേൾക്കുന്നേ.. അപ്പോൾ എന്തേലും സീരിയസ് കാര്യം ആവണമല്ലോ.. അത് റെഡി ആകും എന്തായാലും..’
അവൾ എന്റെ കയ്യിൽ പിടിച്ചു ആശ്വസിപ്പിക്കാൻ പറഞ്ഞു
‘ആഹ് ആവണം..’
‘ആവും.. നീ മനസ്സ് വച്ചാൽ എല്ലാം ഓക്കേ ആകും..’
അവൾ പറഞ്ഞു
‘അതാണ് പ്രശ്നം.. എനിക്ക് മനസ്സ് വയ്ക്കാൻ തോന്നാറില്ല..’
‘അതെന്താ..?
അവൾ ചോദിച്ചു
‘നീ പറഞ്ഞില്ലേ ഞാൻ കമ്പിനിയിലെ കാര്യം ഒന്നും സംസാരിക്കാറില്ല എന്ന്.. അത് സത്യം ആണ്.. കാര്യം അത് ഞങ്ങളുടെ കമ്പിനി ആണേലും എനിക്ക് അവിടെ യാതൊരു അറ്റാച്മെന്റും ഇല്ല..’
‘നിന്റെ അച്ഛന്റെ കമ്പിനി അല്ലേ..? നിനക്ക് അപ്പോൾ സ്വന്തം പോലെ അല്ലേ..?
അവൾക്ക് എന്റെ ചിന്തകൾ മനസിലായില്ല. അവൾക്കും ചേച്ചിമാർക്കും അവരുടെ സ്‌ഥാപനങ്ങളോട് ഉള്ള ഇഷ്ടം എനിക്ക് നന്നായി അറിയാവുന്നത് ആണ്. അപ്പോൾ അവൾക്ക് ഞാൻ ഇങ്ങനെ പറഞ്ഞത് ഒട്ടും പിടികിട്ടില്ല