‘അന്ന് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട് വന്നു ഒഴിച്ച സ്‌ഥലം ഓർമ്മയുണ്ടോ..?
ഞാൻ അത് ചോദിച്ചപ്പോ ആണ് അവൾക്ക് ഇവിടം ഓർമ്മ വന്നത്..
‘ഓ അവിടെ ആണോ ഇത്..? എനിക്ക് പെട്ടന്ന് ഓർമ കിട്ടിയില്ല..’
അവൾ പറഞ്ഞു
‘മുട്ടുന്നുണ്ടേൽ ഇപ്പൊ അങ്ങോട്ട് മാറി നിന്ന് ഒഴിച്ചോ…’
ഞാൻ പറഞ്ഞു
‘പോടാ പട്ടി….’
അവളെന്നെ ചീത്ത വിളിച്ചു
‘ഇല്ലേൽ വേണ്ട. പിന്നെ മുട്ടിയിട്ട് എന്നോട് പറയരുത്..’
‘ഓ ഇല്ല..’
‘നല്ല രസം ഉണ്ടല്ലേ ഇവിടം..’
ഞാൻ ആ ആറിന്റെ തീരത്ത് നിന്ന് അവിടെ നിന്നുള്ള പതിഞ്ഞ കാറ്റ് ആസ്വദിച്ചു പറഞ്ഞു. ഇരുട്ട് ആണേലും നിലാവിന്റെ ഒരു വെളിച്ചം കടവിൽ ഉണ്ട്.. അത് പുഴയിൽ തട്ടി പ്രതിഫലിക്കുന്നുമുണ്ട്.. ഇരുട്ടിലും ഇഷാനി ഒരു ബൾബ് പോലെ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.. പവൻ നിറത്തിന്റെ ഗുണം.. കാറ്റിൽ പാറിപ്പറന്നു കളിക്കുന്ന അവളുടെ മുടിയിലേക്ക് ശ്രദ്ധ ചെലുത്തി ഞാൻ നിന്നു..
‘അതേ.. കിടു പ്ലേസ്.. ഇവിടെ ഒന്നും ആരും വന്നു ഇരിക്കാറില്ലേ ആവൊ..?
അവൾ ചിന്തിച്ചു
‘ഈ രാത്രി ഒക്കെ ആരു വരാനാണ്..? ചൂണ്ട ഇടാൻ ആളുകൾ വരുന്നുണ്ടെന്ന് തോന്നുന്നു..’
ഞാൻ പരിസരം മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു പറഞ്ഞു
‘തോട്ടിൽ ഇപ്പൊ വെള്ളം കുറവായിരുന്നു. അല്ലേൽ നമുക്ക് ഇന്നലെ ചൂണ്ട ഇടാൻ പോകാമായിരുന്നു..’
അവൾ പറഞ്ഞു
‘ നിനക്ക് നീന്താൻ അറിയാമെന്നല്ലേ പറഞ്ഞത് ഇഷാനി…?
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു
‘അ… അതേ…’
അവൾ ഒരു പേടിയോടെ പറഞ്ഞു
‘എന്നാൽ ഒന്ന് ചാടിയിട്ട് വാ..’
ഞാൻ അവളെ തള്ളിയിടാൻ ചെറിയൊരു ശ്രമം നടത്തി