റോക്കി 6 [സാത്യകി] [Climax]

Posted by

‘നീന്താൻ ഒക്കെ അറിയുമോ…?
ഇഷാനി ആയിരുന്നു അത്. അവളുടെ കൂടെ അവളുടെ നൂനു പൂച്ചയും ഉണ്ടായിരുന്നു..

‘എനിക്ക് അറിയാം.. നിനക്ക് അറിയുമോ..?
ഞാൻ ചോദിച്ചു

‘പിന്നെ.. ഇവിടെ ഒക്കെ കുളിച്ചു വളർന്നത് അല്ലേ ഞാൻ..’
ഇഷാനി പടവുകളിൽ ഇരുന്നു കൊണ്ട് പറഞ്ഞു

‘എന്നാ വാ. ഒന്നു നീന്തി നോക്കാം..’

‘അയ്യട.. തന്നെ അങ്ങ് കുളിച്ചാൽ മതി…’
അവൾ കൊഞ്ഞനം കുത്തി പറഞ്ഞു

ഞാൻ മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങി. ഒരു ചെറിയ ചൂടുണ്ട് വെള്ളത്തിനു. ഞാൻ മലർന്നും കിടന്നും ഒക്കെ നീന്തി എന്റെ അഭ്യാസമുറകൾ അവളെ കാണിച്ചു.
‘ഇതൊക്കെ എനിക്കും അറിയാം..’
ഇഷാനി അതൊന്നും വലിയ കാര്യം അല്ലെന്ന രീതിയിൽ പറഞ്ഞു

‘കരയിൽ ഇരുന്നു ഡയലോഗ് അടിക്കാൻ ആർക്കും പറ്റും..’
ഞാൻ പറഞ്ഞു

‘ഓ…’
അവൾ ചിറി കോടി കാണിച്ചു

‘ഇവനേ ഇന്നലെ ഒന്നും അവിടെ കണ്ടില്ലല്ലോ..?
ഞാൻ പൂച്ചയെ ഉദ്ദേശിച്ചു ചോദിച്ചു

‘ഇവനല്ല. ഇവൾ.. ഇവൾ എവിടോ കറങ്ങാൻ ഒക്കെ പോകുന്നുണ്ട്..’
ഇഷാനി അവളുടെ തലയിൽ തടവി പറഞ്ഞു. ഞാൻ രണ്ട് തവണ വെള്ളം തെറിപ്പിച്ചപ്പോൾ ഇഷ്ടപ്പെടാതെ ആയിരിക്കും നൂനു വാലാട്ടി തിരിച്ചു പോയി..

ഇഷാനി കുളത്തിന്റെ പടവുകളിൽ ഇരുന്നു. ഞാൻ നീന്തുന്നതിന് ഇടയിൽ ഇടയ്ക്കൊക്കെ അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു. ഇഷാനി പാവാട പൊക്കി വച്ചു കാൽ മാത്രം വെള്ളത്തിൽ ഇട്ടു കൊണ്ടിരിക്കുവാ. ഞാൻ പതിയെ നീന്തി അവളുടെ അടുത്ത് വന്നു കാലിൽ പിടിച്ചു. അവളുടെ പാദസരം അണിഞ്ഞ കണങ്കാൽ ഞാൻ തഴുകി. എന്റെ കൈകൾ മേലേക്ക് പോയി. എനിക്ക് കാണാൻ സാധിക്കുന്നില്ല എങ്കിലും കാൽ മുട്ടും കടന്നു എന്റെ കൈകൾ അവളുടെ തുടകളിൽ എത്തിയെന്നു എനിക്ക് മനസിലായി. പെട്ടന്ന് അവൾ സ്വബോധം വന്നത് പോലെ എന്റെ കൈ തട്ടി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *