‘അവര് തമ്മിൽ ഉള്ള ചേർച്ച അല്ലേ നോക്കേണ്ടത്..?
പാർവതി ചോദിച്ചു
‘മോളെ അവന്റെ വീട്ടുകാർക്ക് ഒക്കെ നമ്മളെ ഇഷ്ടം ആകുമോ..? അവരുടെ നിലയും വിലയും വച്ചല്ലേ അവര് ബന്ധം നോക്കൂ..’
അമ്മാവൻ പാർവതിയോട് പറഞ്ഞു
‘ചേട്ടന് അച്ഛൻ മാത്രേ ഉള്ളു. അച്ഛൻ എന്നേ കണ്ടിട്ടുണ്ട്. എന്നേ ഇഷ്ടവും ആണ്…’
ഇഷാനി മറുപടി കൊടുത്തു. അവരുടെ ഒക്കെ മുന്നിൽ വച്ചു ഇഷാനി പിന്നെയും എന്നേ ചേട്ടാ എന്നാണ് അഭിസംബോധന ചെയ്തത്. എന്നാലേ അവർക്ക് എന്നോടൊരു ഇത് വരൂ എന്നാണ് അവൾ പറഞ്ഞത്.
‘നമ്മുടെ കൂട്ടരാണോ…?
അമ്മാവൻ പിന്നെയും ചോദിച്ചു. ഇഷാനി താല്പര്യം ഇല്ലാത്ത പോലെ ആ ചോദ്യം അവഗണിച്ചു. അപ്പോൾ അകത്തേക്ക് വന്ന ഉണ്ണികൃഷ്ണൻ ആണ് അതിന് മറുപടി കൊടുത്തത്
‘അവർക്ക് ഇഷ്ടം ആണേൽ ജാതിയൊക്കെ നോക്കുന്നത് എന്തിനാ..?
ഉണ്ണികൃഷ്ണൻ അങ്ങനെ പറഞ്ഞപ്പോ അവർക്കെല്ലാം ഒരു വിഷമം ആയി. അയാൾക്ക് ഉള്ളിൽ വിഷമം കാണുമെന്നു എല്ലാവർക്കും അറിയാം. ഇഷാനിക്കും അതോർത്തു വിഷമം തോന്നി. വർഷങ്ങൾ ആയി ഉണ്ണിയേട്ടന് തന്നോട് താല്പര്യം ഉള്ള കാര്യം അവൾക്ക് അറിയാം. പക്ഷെ എന്ത് ചെയ്യാം. അവളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടായി പോയില്ലേ…
‘ഞാൻ പറയാൻ ഉള്ള കാര്യം പറയുവാ. എനിക്ക് ഇവളെ ദൂരെ കെട്ടിച്ചു വിടാൻ ഒന്നും താല്പര്യമില്ല. പിന്നെ അവളുടെ ഇഷ്ടത്തിന് ഇവിടെ ആരും എതിരും നിൽക്കില്ല. എല്ലാം അവളുടെ രവിയച്ഛൻ തീരുമാനിക്കട്ടെ..’
രവിയമ്മ പറഞ്ഞു. എല്ലാവരും രവിയച്ഛനെ നോക്കി. അങ്ങേര് ആകെ ധർമസങ്കടത്തിൽ ഇരിക്കുവാണ്. ഇഷാനി മെല്ലെ എഴുന്നേറ്റ് രവിയച്ഛന്റെ തോളിൽ കയ്യിട്ട് പുള്ളിയോട് പറഞ്ഞു
‘ഇങ്ങ് വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. അത് കേട്ടിട്ട് എല്ലാവരും തീരുമാനിക്ക്..’
ഇഷാനി രവിയച്ഛനുമായി പുറകിലൂടെ മുറ്റത്തേക്ക് ഇറങ്ങി. അവൾ എന്താണ് പറഞ്ഞത് എന്ന് ആരും കേട്ടില്ല. രവിയച്ഛൻ തിരിച്ചു വന്നു കഴിഞ്ഞാണ് അതെല്ലവരോടും പറഞ്ഞത്.