‘അത് തന്നെ. ഞങ്ങളുടെ കമ്പിനി തന്നെ ആണ്. ഇപ്പൊ രണ്ടായാണ് പോകുന്നത്. ബാർ ഒക്കെ അച്ഛന്റെ ഒരു ബ്രദർ ആണ് നോക്കി നടത്തുന്നത്..’
അത് പറഞ്ഞപ്പോ അവരുടെ എല്ലാം മുഖം പെട്ടന്ന് മാറി. ആ കേസിനെ കുറിച്ച് പറഞ്ഞത് കൊണ്ട് ആകുമെന്നാണ് ഞാൻ കരുതിയത്. ഞാൻ കമ്പനിയുടെ കാര്യം പറഞ്ഞെങ്കിലും അവര് ഏതോ ചെറിയ രീതിയിൽ ആണ് അത് എടുത്തത്. പക്ഷെ ഞാൻ അത്യാവശ്യം നല്ലത് പോലെ കാശുള്ള വീട്ടിലെ ആണെന്ന് മനസിലായപ്പോ അവര് പരസ്പരം നോക്കി. ഉണ്ണികൃഷ്ണൻ ഫോണിൽ ഞങ്ങളുടെ കമ്പിനിയെ പറ്റി തിരയുന്നത് എനിക്ക് കാണാമായിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് ആരും ചോദ്യം ഒന്നും ചോദിച്ചില്ല. എന്നേ ബുദ്ധിമുട്ടിച്ചോണ്ട് ഇരുന്ന അമ്മാവൻ അകത്തേക്ക് പോയി
അകത്തു വേറൊരു ചോദ്യോത്തരം നടക്കുവായിരുന്നു. ഇഷാനി ആയിരുന്നു എല്ലാത്തിനും ഉത്തരം കൊടുക്കേണ്ട ആൾ.
‘നമ്മൾ ഇനി എന്ത് പറഞ്ഞിട്ട് എന്താ അവളുടെ ഇഷ്ടം പോലെയല്ലേ നമുക്ക് ചെയ്യാൻ പറ്റൂ..’
രവിയമ്മ വിഷമത്തോടെ പറഞ്ഞു. ഉണ്ണികൃഷ്ണൻ ആയുള്ള ബന്ധം ഇവിടെ എല്ലാവർക്കും താല്പര്യം ഉള്ള ഒന്നായിരുന്നു. ഞാൻ ഇടയിൽ വന്നു അത് കുളം ആക്കിയതിൽ അവർക്കെല്ലാം ഒരു നീരസം ഉണ്ടായിരുന്നു. നല്ല പയ്യൻ, കല്യാണം കഴിഞ്ഞാലും ഇഷാനി അവരുടെ കണ്മുന്നിൽ തന്നെ കാണും. അതൊക്കെ കൊണ്ട് ഉണ്ണികൃഷ്ണൻ ആയുള്ള ബന്ധം വേണ്ടെന്ന് വക്കുമ്പോ അവർക്ക് നല്ല വിഷമം ഉണ്ടായിരുന്നു
‘രവിയേ.. പയ്യൻ നല്ല കാശുള്ള വീട്ടിലെ ആണ്.. നമുക്ക് ചേരുന്ന പാർട്ടികളെ അല്ല..’
അമ്മാവൻ രവിയച്ഛനോട് പറഞ്ഞു. രവിയച്ഛൻ ഒന്നും പറയാതെ ഇരിക്കുകയായിരുന്നു