‘നായെ.. ഞാൻ ആകെ മൂഡോഫ് ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ഓ അപ്പോൾ രണ്ട് ദിവസം എന്നേ കാണാതെ ഇരുന്നാൽ മോനു വിഷമം ഒക്കെ വരുമല്ലേ…?
ഇഷാനി കള്ളച്ചിരിയോടെ ചോദിച്ചു
‘വരും..’
ഞാൻ പറഞ്ഞു
‘ഞാൻ നിന്നെ നിങ്ങളുടെ ടൗണിൽ വിടാം. അവിടുന്ന് നീ ബസ് പിടിച്ചു പോയാൽ മതി..’
‘എന്നേ എന്റെ വീട്ടിൽ കൊണ്ട് വിടണം..’
അവൾ പറഞ്ഞു
‘നീയല്ലേ പറഞ്ഞത് വീട്ടിൽ കൊണ്ട് വിട്ടാൽ അവർക്കൊക്കെ സംശയം ആകുമെന്ന്…’
ഞാൻ ചോദിച്ചു
‘സംശയം ആകാനാണ് നീയുമായി പോകുന്നത്..’
അവൾ പറഞ്ഞു
‘മനസിലായില്ല..?
‘വീട്ടിൽ ചെറുതായ് ഒരു കല്യാണം സെറ്റപ്പ് ഒക്കെ ആയി വരുന്നുണ്ട്. അവര് അത് ഉറപ്പിക്കുന്നതിന് മുമ്പ് എനിക്ക് ഒരാൾ ഉണ്ടെന്ന് അവര് അറിയണ്ടേ..’
ഇഷാനി പറഞ്ഞു
‘കല്യാണം ഉറപ്പിച്ചോ..?
ഞാൻ കുറച്ചു ടെൻഷൻ ആയി
‘ഹേയ് ഇല്ല. എന്റെ ക്ലാസ്സ് ഒക്കെ തീരാറായില്ലേ. അത് കൊണ്ട് വീട്ടിൽ ഒരു ആലോചന മുറുകി വരുന്നു. ഞാൻ അന്ന് പരിചയപ്പെടുത്തി ഇല്ലേ ഉണ്ണിയേട്ടനെ. പുള്ളി ആയി തന്നെ. അവരായിട്ട് ഉറപ്പിച്ചു കഴിഞ്ഞു ഞാൻ നിന്റെ കാര്യം എടുത്തിട്ടാൽ അവർക്കെല്ലാം അതൊരു വിഷമം ആകും. ഇത്രയും വളർത്തിയിട്ട് ഞാൻ തന്നിഷ്ടം കാണിച്ചു എന്നൊക്കെ തോന്നരുതല്ലോ..’
ഇഷാനി പറഞ്ഞു
‘ഓഹോ.. അങ്ങനെ ഒക്കെ ആയോ കാര്യങ്ങൾ. പക്ഷെ ഞാൻ നേരിട്ട് വരുന്നത് ആണോ അതിന്റെ ഒരു രീതി. എന്റെ വീട്ടുകാര് കൂടി വേണ്ടേ..? അച്ഛൻ ഒരുതവണ ഇങ്ങോട്ട് ഈ കാര്യം ചോദിച്ചിരുന്നു..’
ഞാൻ അവളോട് പറഞ്ഞു
‘അച്ഛൻ ആയൊക്കെ പെണ്ണ് ചോദിക്കാൻ പിന്നെ വരാം. ആദ്യം അവര് നിന്നെ കണ്ടു ഇഷ്ടപ്പെടട്ടെ..’
അവൾ പറഞ്ഞു