എനിക്ക് ഒന്നും അങ്ങോട്ട് വ്യക്തമായില്ല
‘ എന്റെ കൂടെ ബിസിനസ് ചെയ്താൽ ഇത് പോലുള്ള പൊല്ലാപ്പുകൾ ഉണ്ടാവില്ല…’
‘ബിസിനസോ..? എന്ത് ബിസിനെസ്സ്…?
ഞാൻ ചോദിച്ചു
‘ഇന്ന് എക്സൈസ് വന്നു അരിച്ചു പെറുക്കിയിട്ട് പോയില്ലേ.. അത് തന്നെ.. എന്നെ വിശ്വസിക്കാം…’
അയാൾ പറഞ്ഞു
‘വാട്ട് ദി ഫക്ക്…! താൻ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്.. എനിക്ക് ആ പണി ഇല്ല..’
‘എന്നോട് സത്യം പറയാൻ പേടിക്കണ്ട. ഞാൻ പോലീസിന്റെ ഏജന്റ് ഒന്നുമല്ല.. എന്നെ വിശ്വസിക്കാം…’
‘സ്റ്റോപ്പ് ഇറ്റ്… ഇനിയും സംസാരിച്ചാൽ താൻ അടി വാങ്ങും..’
ഞാൻ കലിപ്പിൽ പറഞ്ഞു
‘തല്ലിക്കോ.. താൻ ഇതൊന്നും ഉപയോഗിക്കാത്ത ആൾ ആണേൽ എന്നെ തല്ലിക്കോ…’
ഫെർണോ കൈകൾ രണ്ടും വിടർത്തി തല്ലിക്കോളാൻ എന്ന ഭാവത്തിൽ എന്റെ മുന്നിൽ നിന്നു.. ഞാൻ കഞ്ചാവ് വലിക്കുന്നത് ഇയാൾ കണ്ടിട്ടുണ്ട്. അത് കൊണ്ട് എനിക്ക് ഡ്രഗ് ഡീൽ ഉണ്ടെന്നാണ് ഇയാൾ കരുതിയിരിക്കുന്നത്..
‘അന്ന് യൂസ് ചെയ്തു എന്ന് വച്ചു എനിക്ക് ഇതിന്റെ ബിസിനസ് ഒന്നുമില്ല…’
ഞാൻ പറഞ്ഞു
‘താൻ എന്റെ മുന്നിൽ അഭിനയിക്കാതെ സത്യം ആണ് ഈ പറയുന്നതെങ്കിൽ ഓക്കേ.. അതല്ല ഇപ്പോളും എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് കള്ളം പറയുവാണേൽ വേണ്ട.. എന്നെ വിശ്വസിക്കാം.. നിന്റെ ചേട്ടന് എന്നെ വിശ്വാസം ആയിരുന്നു.. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ഇതിൽ….’
അത് പറഞ്ഞു തീരുന്നതിനു മുമ്പ് എന്റെ കൈ അയാളുടെ മുഖത്ത് പതിച്ചു. അടി കൊണ്ട് കറങ്ങി അയാൾ ബോണറ്റിൽ വീണു.. പിന്നെ മെല്ലെ എഴുന്നേറ്റ് അടി കൊണ്ട കവിളിൽ പതിയെ തൊട്ടു.