‘ഇങ്കെ സ്റ്റേ പണ്ണ്.. വന്നു കേറിയ ഉടൻ പോകാനാണേൽ നീ എന്തിനാ വന്നെ..? അങ്കെ എന്ന വേല ഉനക്ക് പെരുസാ..’
ഇപ്പൊ തന്നെ പോകണം എന്ന് പറഞ്ഞ ദിയയോട് അർജുൻ ചോദിച്ചു
‘പോണം ടാ.. ഉന്നെ പാക്കറതുക്ക് മട്ടും താൻ കാലിക്കറ്റ് ഇരുന്ത് ഇങ്കെ വരെ വന്തേ. നാളെ അങ്കെ സെന്ന് നിറയ വേല ഇറുക്ക്. ഇപ്പോതെ കളമ്പുണം..’
ദിയ പോകേണ്ടത് അത്യാവശ്യം ആണെന്ന് പറഞ്ഞു
‘അപ്പടിന്നാ ഞാൻ കൊണ്ട് വിടാം..’
‘വേണ്ടാം ടാ.. നാൻ ടാക്സിയിലെ പോയിരുക്കോം..’
അവൾ നിർബന്ധം പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.. ഒടുവിൽ അവളെ കൊണ്ട് വിടാൻ ഞാൻ പുറത്തോട്ട് ഇറങ്ങി
‘ഒരു നിമിഷം.. നീങ്ക രണ്ട് പേരും ഒന്നാ സേർന്ത് നില്ലുങ്കോ…’
ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് നിർത്തി ബാഗിൽ നിന്നും ക്യാമറ എടുത്തു ദിയ ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. ദിയ ഒരു നല്ല ഫോട്ടോഗ്രാഫർ കൂടെയാണ്. പിക് അയച്ചു തന്നേക്കാം എന്ന് പറഞ്ഞു ഇഷാനിയോട് യാത്ര പറഞ്ഞു അവളെ ഒന്ന് ഹഗ് ചെയ്തു ദിയയും ഞാനും സ്റ്റേഷനിലേക്ക് ഇറങ്ങി.
സ്റ്റേഷൻ ചെന്നപ്പോ ആണ് അറിയുന്നത് ട്രെയിൻ കുറച്ചു ലേറ്റ് ആണെന്ന്. അത് കൊണ്ട് അവൾ പോകുന്ന വരെ ഞാൻ അവിടെ അവൾക്ക് കമ്പിനി കൊടുത്തു. ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. അവൾ ജോബിനെ കുറിച്ച് എല്ലാം പറഞ്ഞു. അവൾക്ക് കൂടുതലും സംസാരിക്കാൻ താല്പര്യം ഇഷാനിയെ കുറിച്ച് ആയിരുന്നു. എന്റെ മനസ്സ് ഇളക്കിയ ഒരു പെണ്ണിനോട് അവൾക്ക് അസൂയ ആയിരുന്നു തോന്നേണ്ടത്. പക്ഷെ ഇവൾക്ക് തോന്നിയത് ആരാധന ആണെന്ന് തോന്നുന്നു.
അവളെ ട്രെയിൻ കയറ്റി വിട്ടു തിരിച്ചു വീട്ടിൽ ചെന്നപ്പോ ഇഷാനി എന്നെയും നോക്കി കതക് പോലും അടയ്ക്കാതെ വാതിൽക്കൽ തന്നെ ഇരിപ്പ് ആയിരുന്നു. തന്നെ ഉള്ളപ്പോൾ വാതിൽ എപ്പോളും അടച്ചിടണം എന്ന് ഞാൻ അവളോട് പറഞ്ഞിട്ട് ഉള്ളതാണ്. അത് പറഞ്ഞു ഞാൻ ചെറുതായി ദേഷ്യപ്പെട്ടു. ഒന്നാമത് അവളെ ഇവിടെ നിർത്തുന്നത് എനിക്ക് ഉള്ളിന്റെ ഉള്ളിൽ പേടി ഉള്ള കാര്യം തന്നെ ആണ്. അതിന്റെ കൂടെ ഇത് പോലെ ഒക്കെ കാണുമ്പോൾ ഇല്ലാത്ത പേടി കൂടെ വരും.. പക്ഷെ ഞാൻ വഴക്ക് പറഞ്ഞത് അവൾക്ക് ഒട്ടും ഇഷ്ടം ആയില്ല.. അവളും തിരിച്ചു എന്നോട് ചൂടായി. വരാൻ താമസിച്ചു എന്ന് പറഞ്ഞാണ് അവൾ തുള്ളിയത്. ദിയ വന്നതിന്റെ കുശുമ്പ് ആണോ ഇതെന്ന് ഞാൻ സംശയിച്ചു. അത് ആണെന്ന് എനിക്ക് ബോധ്യം ആയത് പിറ്റേന്ന് ആണ്.