ഇഷാനി പറഞ്ഞു
‘നിനക്ക് സൈക്കോളജി അറിയാത്തത് കൊണ്ടാണ്.. അവര് ഇനി സെറ്റ് ആവില്ല. അവനെ എനിക്ക് അറിയാം..’
ഞാൻ പറഞ്ഞു
‘എന്നാൽ ഞാൻ പറയുന്നു അവര് സെറ്റ് ആകുമെന്ന്.. ഇന്ന് തന്നെ അവർക്കിടയിൽ സ്പർക്ക് ഉണ്ടായിരുന്നു..’
‘എന്ത് കോപ്പ് ഉണ്ടായാലും അവര് തമ്മിൽ സെറ്റ് ആവില്ല..’
ഞാൻ പറഞ്ഞു
‘ബെറ്റ് വെക്കുന്നോ…?
അവൾ വാശിപ്പുറത്തു ചോദിച്ചു
‘വയ്ക്കാം.. എത്ര രൂപ ബെറ്റ്….?
ഞാൻ ചോദിച്ചു
‘പൈസ ബെറ്റ് അല്ല.. വേറെ എന്തേലും ബെറ്റ് പറ..’
അവൾ പറഞ്ഞു
‘പൈസക്ക് അല്ലാതെ വേറെ എന്താ..?
ഞാൻ ചോദിച്ചു
‘അവര് തമ്മിൽ ലൈൻ ആയാൽ നീ ഒരിക്കലും വെള്ളമടിക്കില്ല എന്ന് വാക്ക് താ..’
അവൾ കൈ നീട്ടി എന്നോട് സത്യം ഇടാൻ പറഞ്ഞു
‘അതിന് ഞാൻ എപ്പോളും വെള്ളം അടിച്ചു നടക്കുവാണോ..? വല്ലപ്പോഴും അല്ലേ ഉള്ളു..’
ഞാൻ ചോദിച്ചു
‘വല്ലപ്പോഴും ആണേലും വേണ്ട. ബോഡിക്ക് ദോഷം ആണ്.. എനിക്ക് ഇഷ്ടം അല്ല..’
അവൾ പറഞ്ഞു
‘ഇതിത്തിരി കൂടിയ ബെറ്റ് ആണ്.. നീ വേറെ വെല്ലോം പറ..’
‘നോ. ഇത് സമ്മതിക്ക്..’
അവൾ നിർബന്ധം പിടിച്ചു
‘ഓ ശരി. സമ്മതിച്ചു. അവര് തമ്മിൽ ലൈൻ ആയാൽ ഞാൻ വെള്ളമടിക്കില്ല..’
ഞാൻ മനസില്ലമനസ്സോടെ സമ്മതിച്ചു
‘ഇനി നീ തോറ്റാൽ എന്ത് ചെയ്യുമെന്ന് പറ..’
‘ഞാൻ എന്ത് ചെയ്യാൻ..? നീ പറ..’
അവൾ പറഞ്ഞു
‘ഞാൻ പറയുന്ന എന്തും കേൾക്കണം..’
‘കേൾക്കാം നീ എന്താന്ന് പറ…’
‘ബെറ്റ് നീ തോറ്റാൽ….. എനിക്ക് ഒരു കാര്യം നീ കാണിച്ചു തരണം…’