അന്നു നൈറ്റ് കഴിച്ചു കഴിഞ്ഞു ടെറസിൽ അവളുടെ മടിയിൽ കിടന്നു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോ ആണ് ഇഷാനി രാഹുലിന്റെ കാര്യം എടുത്തിട്ടത്.
‘ആ പെൺകൊച്ചു ഒരു പാവം ആണെന്ന് തോന്നുന്നു അല്ലേ..?
‘എനിക്ക് തോന്നുന്നില്ല. അവനെ പണ്ട് തേച്ചു ഒട്ടിച്ചത് അല്ലേ..?
ഞാൻ പറഞ്ഞു
‘അതിൽ അവൾക്കിപ്പോ ഒരു സങ്കടം ഉള്ളത് പോലെയാ എനിക്ക് തോന്നുന്നേ..’
ഇഷാനി എന്റെ മുടിയിൽ കൂടി കൈ കോതി കൊണ്ടു പറഞ്ഞു
‘അവൾ സങ്കടപ്പെടട്ടെ.. അവൾ അത് അർഹിക്കുന്നു..’
‘എന്തായാലും അവര് പിന്നെയും കണ്ടു മുട്ടിയത് ഒരു അത്ഭുതം തന്നെ. എനിക്ക് തോന്നുന്നത് അവര് സെറ്റ് ആകുമെന്നാ പിന്നെയും..’
അവൾ പറഞ്ഞു
‘ഉണ്ട ആകും. അവനിനി അവളുടെ പുറകെ ഒന്നും പോവില്ല..’
ഞാൻ പറഞ്ഞു
‘അവന്റെ ഉള്ളിൽ ഇപ്പോളും അവളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്. അത് എനിക്ക് അവിടെ വച്ചേ തോന്നി. പിന്നെ നീ തന്നെ അല്ലേ പറഞ്ഞിട്ടുള്ളെ അവൾ കാരണം ആണ് അവൻ വേറെ ആരുടെയും പുറകെ പോകാത്തത് എന്നൊക്കെ..’
ഇഷാനി എന്നോട് ചോദിച്ചു
‘അവന്റെ ഉള്ളിൽ സോഫ്റ്റ് കോർണർ ഉണ്ട്. കാരണം അവന്റെ ഫസ്റ്റ് ലൈൻ അല്ലാരുന്നോ.. പിന്നെ അവൾ ഉണ്ടാക്കിയ ഹാർട്ട് ബ്രേക്ക് കാരണം ആണ് അവൻ വേറെ ആരെയും നോക്കാഞ്ഞത്. അല്ലാതെ അവളോട് ഇഷ്ടം ഉള്ളത് കൊണ്ടല്ല..’
ഞാൻ പറഞ്ഞു
‘നിനക്ക് ഇപ്പോളും അവനെ മനസിലായിട്ടില്ല..’
ഇഷാനി എന്നേ കുറ്റപ്പെടുത്തി
‘എനിക്കോ..? അവനെയോ..?
ഞാൻ ചോദിച്ചു
‘അതേ. നിനക്ക് എന്താ അവര് സെറ്റ് ആകുന്നതിൽ ഒരു വിഷമം..?