ഇഷാനി കൃഷ്ണയുടെ കൈകളിൽ തൊട്ട് കൊണ്ടു ചോദിച്ചു
‘ആടോ.. ഇപ്പൊ ഫുൾ ഓക്കേ ആണ്…’
കൃഷ്ണ ചിരിച്ചു കൊണ്ടു ഇഷാനിയുടെ കൈകളിൽ പിടിച്ചു..
‘എന്നാൽ ഇത് വാങ്ങിക്ക്.. ഞാൻ അന്ന് എന്റെ സൂക്കേടിന്റെ പുറത്തു ഇട്ടോണ്ട് നടന്നതാ. അവന്റെ അടുത്ത് നിന്നും അടിച്ചു മാറ്റിയതാ.. അവൻ അറിഞ്ഞിരുന്നില്ല..’
ഇഷാനി കൃഷ്ണയുടെ മാല അവൾക്ക് നേരെ നീട്ടി
‘അത് വേണ്ട..’
കൃഷ്ണ പറഞ്ഞു
‘വേണം.. കഴുത്തു കാണിക്ക്.. ഇത് ഇവിടെ കിടക്കുന്നത് ആണ് ഏറ്റവും ഭംഗി…’
ഇഷാനി കൃഷ്ണയുടെ കഴുത്തിൽ ആ മാല അണിയിച്ചു കൊണ്ടു പറഞ്ഞു
‘ഞാൻ ഇത് അവന് ഗിഫ്റ്റ് ആയി കൊടുത്തതാ.. ഞാൻ അവന് എന്ത് ഗിഫ്റ്റ് കൊടുത്താലും അവൻ അത് മറിച്ചു വിൽക്കും..’
കൃഷ്ണ തമാശ ആയി ചിരിച്ചു കൊണ്ടു പറഞ്ഞു
‘ദേ നോക്ക്.. ആ കൊരങ്ങൻ ഇട്ടിരിക്കുന്നത് ഞാൻ അർജുന് വാങ്ങിച്ചു കൊടുത്ത ബനിയൻ ആണ്..’
കൃഷ്ണ തിരകളിൽ ചാടി കളിക്കുന്ന രാഹുലിനെ നോക്കി പറഞ്ഞു. അത് കേട്ട് ഇഷാനി ചിരിച്ചു
ഞങ്ങൾ കുളി ഒക്കെ കഴിഞ്ഞു തോർത്തി ഉണങ്ങാൻ വേണ്ടി കാറ്റും കൊണ്ടു നിൽക്കുമ്പോ ആണ് കൃഷ്ണയുടെ കഴുത്തിൽ ഞാൻ ആ മാല കാണുന്നത്. ഇഷാനിയും കൃഷ്ണയും എല്ലാം പറഞ്ഞു കോംപ്ലിമെന്റ് ആക്കിയെന്ന് എനിക്ക് അപ്പോൾ മനസിലായി. എന്റെ മനസ്സ് നിറഞ്ഞു. ഇനി നിറയേണ്ടത് വയർ ആണ്. എന്റെ മാത്രം അല്ല എല്ലാവരുടെയും.. ഞങ്ങൾ എല്ലാം കൂടി ഞാൻ പറഞ്ഞ ഒരു റെസ്റ്റോറന്റ്ലേക്ക് വച്ചു പിടിച്ചു. ബീച്ചിൽ നിന്ന് കുറച്ചു ദൂരമേ അവിടേക്ക് ഉള്ളു..
അവിടുന്ന് നല്ല തട്ട് തട്ടി കൈ കഴുകാൻ പോകുന്നേരം ഞാൻ എന്റെ കാർഡ് രാഹുലിന്റെ കയ്യിൽ കൊടുത്തു. അവൻ കൈ കഴുകി ബില്ല് പേ ചെയ്യാൻ പോയി. കൃഷ്ണയും കൈ കഴുകി അവന്റെ ഒപ്പം ഉണ്ടായിരുന്നു..